---
title: "പിറവം വള്ളംകളി ഒക്ടോബർ 17 ന് ; ഒമ്പത് ചുണ്ടൻ വള്ളങ്ങൾ മാറ്റുരയ്ക്കും"
english_title: "Famous Piravom Boat Race On October 17 Minister Anoop Jacob CBL Muvattupuzha River"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/382081/famous-piravom-boat-race-october-17-minister-anoop-jacob"
published_at: "2026-09-11T07:46:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3647328e3a_1000747803.jpg"
keywords: ["Piravom Boat Race", "Piravom Vallamkali", "Ernakulam News", "Kerala Tourism"]
---

# പിറവം വള്ളംകളി ഒക്ടോബർ 17 ന് ; ഒമ്പത് ചുണ്ടൻ വള്ളങ്ങൾ മാറ്റുരയ്ക്കും

> **Lead Summary:** പിറവം: പ്രസിദ്ധമായ പിറവം വള്ളംകളി മത്സരം ഒക്ടോബർ 17 ന് നടക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഓണാഘോഷങ്ങളുടെ ഭാഗമായും ടൂറിസം വകുപ്പിന്റെ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സി.ബി.എൽ) ഭാഗമായും മൂവാറ്റുപുഴയാറിൽ അരങ്ങേറുന്ന ജലമേളയിൽ നെഹ്റു ട്രോഫിയിൽ ഒന്നാമതെത്തിയ ഒമ്പത് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ മാറ്റുരയ്ക്കാനെത്തും.

## Article Content

പിറവം: പ്രസിദ്ധമായ പിറവം വള്ളംകളി മത്സരം ഒക്ടോബർ 17 ന് നടക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഓണാഘോഷങ്ങളുടെ ഭാഗമായും ടൂറിസം വകുപ്പിന്റെ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സി.ബി.എൽ) ഭാഗമായും മൂവാറ്റുപുഴയാറിൽ അരങ്ങേറുന്ന ജലമേളയിൽ നെഹ്റു ട്രോഫിയിൽ ഒന്നാമതെത്തിയ ഒമ്പത് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ മാറ്റുരയ്ക്കാനെത്തും.

മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് വിവിധ കമ്മിറ്റികൾക്ക് രൂപം നൽകുമെന്ന് മന്ത്രി അറിയിച്ചു. വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് വള്ളംകളി സംഘടിപ്പിക്കുന്നത്. മുൻ മുഖ്യമന്ത്രിമാരായ ഇ.എം.എസ്, കെ. കരുണാകരൻ, മുൻ മന്ത്രി ടി.എം. ജേക്കബ്, പിറവം പഞ്ചായത്ത് മുൻ പ്രസിഡന്റ് ഉമാദേവി അന്തർജനം എന്നിവരുടെ പേരിലുള്ള ട്രോഫികളാണ് വിജയികളെ കാത്തിരിക്കുന്നത്.

സെക്രട്ടറിയേറ്റിലെ സൗത്ത് കോൺഫറൻസ് ഹാളിൽ മന്ത്രി പി.സി. വിഷ്ണുനാഥിന്റെ അധ്യക്ഷതയിൽ നടന്ന സംസ്ഥാനതല സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. യോഗത്തിൽ മന്ത്രിമാരായ അനൂപ് ജേക്കബ്, എം. ലിജു, എം.എൽ.എമാരായ ടി.ജെ. വിനോദ്, സജി ചെറിയാൻ, ഉല്ലാസ് കോവൂർ, പിറവം നഗരസഭാധ്യക്ഷൻ കെ.ആർ. പ്രദീപ്കുമാർ, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടർ എം. അഞ്ജന തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/382081/famous-piravom-boat-race-october-17-minister-anoop-jacob)