---
title: "ബസിനും ടോറസിനും ഇടയിൽ കുടുങ്ങി സ്കൂട്ടർ യാത്രക്കാരിയുടെ കാൽ അറ്റു"
english_title: "Woman Critically Injured Scooter Accident Paravur North Paravur Bus Torus Lorry Collision"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/382080/woman-injured-scooter-accident-north-torus-buss"
published_at: "2026-09-11T07:38:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa362b705696_1000747732.jpg"
keywords: []
---

# ബസിനും ടോറസിനും ഇടയിൽ കുടുങ്ങി സ്കൂട്ടർ യാത്രക്കാരിയുടെ കാൽ അറ്റു

> **Lead Summary:** പറവൂർ: ബസിനും ടോറസിനും ഇടയിൽ കുടുങ്ങി സ്കൂട്ടർ യാത്രക്കാരിയായ യുവതിയുടെ കാൽ അറ്റു. ആലുവ കീഴ്മാട് എരുമത്തല കോവാട്ട് വീട്ടിൽ കെ.യു. പ്രിയങ്ക യ്ക്കാണ് വ്യാഴാഴ്ച പകൽ ഒന്നിന് നഗരത്തിൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.

## Article Content

പറവൂർ: ബസിനും ടോറസിനും ഇടയിൽ കുടുങ്ങി സ്കൂട്ടർ യാത്രക്കാരിയായ യുവതിയുടെ കാൽ അറ്റു. ആലുവ കീഴ്മാട് എരുമത്തല കോവാട്ട് വീട്ടിൽ കെ.യു. പ്രിയങ്ക യ്ക്കാണ് വ്യാഴാഴ്ച പകൽ ഒന്നിന് നഗരത്തിൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.

കോഴിക്കോട് ആസ്ഥാനമായ ബാരിടോൺ ഫാർമ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ് പ്രിയങ്ക.

ബസ് സ്റ്റാൻഡിൽ നിന്ന് ഏഴിക്കരയിലേക്ക് പോകുന്ന 'അഞ്ജലി' ബസ് റോഡിൽ നിർത്തി ആളെ കയറ്റുന്നതിനിടെയാണ് അപകടം ഉണ്ടായത്. അതേ ദിശയിൽ വന്ന യുവതിയുടെ സ്കൂട്ടറിനെ മറികടന്നെത്തിയ ടോറസ് ലോറിയാണ് അപകടമുണ്ടാക്കിയത്. അമിത വേഗത്തിലെത്തിയ ടോറസിൽ സ്കൂട്ടർ തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ ബസിന്റെ മുൻ ചക്രത്തിനടിയിലേക്കും യുവതി ടോറസിനടിയിലേക്കും വീഴുകയായിരുന്നു. ടോറസിന്റെ ടയർ കയറിയിറങ്ങി യുവതിയുടെ വലതു കാലിന് ഗുരുതര പരിക്കേറ്റു.

പരിക്കേറ്റ പ്രിയങ്കയെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് താലൂക്ക് സർക്കാർ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ഇടതു കാലിനും പരിക്കുണ്ട്. സംഭവത്തിൽ പറവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/382080/woman-injured-scooter-accident-north-torus-buss)