---
title: "കൊടുംക്രൂരത; ഒന്നരവയസുകാരിയെ അമ്മ കഴുത്തുറത്ത് കൊന്നു  "
english_title: "Mother Kills Toddler Daughter Malayinkeezhu Vilavoorkkal Thiruvananthapuram Police Custody"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/382045/mother-kills-toddler"
published_at: "2026-09-10T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2d61ab4e94_1000747410.jpg"
keywords: ["Thiruvananthapuram News", "Kerala Crime News", "Malayinkeezhu News"]
---

# കൊടുംക്രൂരത; ഒന്നരവയസുകാരിയെ അമ്മ കഴുത്തുറത്ത് കൊന്നു  

> **Lead Summary:** തിരുവനന്തപുരം: മലയിൻകീഴ് വിളവൂർക്കലിൽ പിഞ്ചുകുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. ഒന്നര വയസ്സുകാരി അന്നയാണ് മരിച്ചത്. അഭിജിത് - ക്രിസ്റ്റി ദമ്പതികളുടെ ഏക മകളാണ് അന്ന.

## Article Content

തിരുവനന്തപുരം: മലയിൻകീഴ് വിളവൂർക്കലിൽ പിഞ്ചുകുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. ഒന്നര വയസ്സുകാരി അന്നയാണ് മരിച്ചത്. അഭിജിത് - ക്രിസ്റ്റി ദമ്പതികളുടെ ഏക മകളാണ് അന്ന.

വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. പ്രായമായ രണ്ട് സ്ത്രീകളും ക്രിസ്റ്റിയും കുഞ്ഞുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് അമ്മയും കുഞ്ഞും മുറിയിൽ ഉറങ്ങാൻ കിടന്നിരുന്നതായാണ് വിവരം. പിന്നീട് വീട്ടിൽ നിന്ന് നിലവിളി കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. കുഞ്ഞിനെ ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തുകയായിരുന്നു.

ഉടൻ തന്നെ കുഞ്ഞിനെ വിളവൂർക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് മലയിൻകീഴ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.

സംഭവത്തെ തുടർന്ന് ക്രിസ്റ്റിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. തുടർന്ന് ഏറെ പാടുപെട്ടാണ് മലയിൻകീഴ് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘം ക്രിസ്റ്റിയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ക്രിസ്റ്റിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/382045/mother-kills-toddler)