---
title: "കുടുംബതർക്കം ; കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് യുവാവിന്റെ ആത്മഹത്യാശ്രമം  "
english_title: "Family dispute; Young man attempts suicide by locking children at home."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381983/family-dispute-young-man-attempts-suicide-by-locking-children-at-home"
published_at: "2026-09-10T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa27979c0c12_1000747053.png"
keywords: []
---

# കുടുംബതർക്കം ; കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് യുവാവിന്റെ ആത്മഹത്യാശ്രമം  

> **Lead Summary:** കുന്നമംഗലം : കുടുംബതർക്കത്തെ തുടർന്ന് ഭാര്യയെ വീട്ടിൽനിന്ന് ഇറക്കിവിട്ടശേഷം കുട്ടികളെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് യുവാവിന്റെ ആത്മഹത്യാശ്രമം.

## Article Content

കുന്നമംഗലം : കുടുംബതർക്കത്തെ തുടർന്ന് ഭാര്യയെ വീട്ടിൽനിന്ന് ഇറക്കിവിട്ടശേഷം കുട്ടികളെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് യുവാവിന്റെ ആത്മഹത്യാശ്രമം.

കോഴിക്കോട് കുന്നമംഗലം കമ്പനി മുക്ക് പ്ലാൻ്റേഷൻ കോളനിയിലാണ് സംഭവം.

അഞ്ചും മൂന്നും വയസുള്ള കുട്ടികളെ വീട്ടിനുള്ളിൽ പൂട്ടിയിട്ട ശേഷം യുവാവ് ദേഹത്ത് ഡീസൽ ഒഴിക്കുകയും അടുക്കളയിലെ ഗ്യാസ് തുറന്നുവിടുകയുമായിരുന്നു.

വിവരമറിഞ്ഞെത്തിയ പൊലീസും ഫയർഫോഴ്‌സും സ്ഥിതിഗതികൾ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും വിപിൻ ലാൽ വഴങ്ങിയില്ല.

തുടർന്ന് കുന്നമംഗലം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാതിൽ പൊളിച്ച് വീടിനുള്ളിൽനിന്ന് കുട്ടികളെ രക്ഷപ്പെടുത്തി. സംഭവത്തിൽ വിപിൻ ലാലിനെ പൊലീസ് അറസ്റ്റ്‌ ചെയ്‌ത്‌ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381983/family-dispute-young-man-attempts-suicide-by-locking-children-at-home)