---
title: "പിറവത്ത് കാണാതായ ആളുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി"
english_title: "Missing Man Body Found In River Piravom Kakkad Elias Fire Force Search Rescue"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381977/missing-man-body-found-river-piravom-kakkad"
published_at: "2026-09-10T14:38:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2739dec8d1_1000747034.jpg"
keywords: ["Piravom News", "Ernakulam News", "Kerala News", "Piravom Fire and Rescue"]
---

# പിറവത്ത് കാണാതായ ആളുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി

> **Lead Summary:** പിറവം: കാണാതായ ആളുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. കക്കാട് വട്ടവേലി കുളങ്ങര ഏലിയാസ് ആണ് മരിച്ചത്.

## Article Content

പിറവം: കാണാതായ ആളുടെ മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തി. കക്കാട് വട്ടവേലി കുളങ്ങര ഏലിയാസ് ആണ് മരിച്ചത്.

ഇന്നലെ രാവിലെ മുതൽ ഏലിയാസിനെ കാണാതായിരുന്നു. വീട്ടിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം തിരികെ എത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിനിടെയാണ് കക്കാട് പമ്പ് ഹൗസിന് സമീപത്ത് നിന്ന് ഏലിയാസിന്റെ ചെരുപ്പും മൊബൈൽ ഫോണും കണ്ടെത്തിയത്. ഇതോടെ പുഴയിൽ വീണിരിക്കാമെന്ന സംശയം ഉയർന്നു.

തുടർന്ന് വിവരം പിറവം പോലീസിനെയും അഗ്നിരക്ഷാ സേനയെയും അറിയിച്ചു. പിറവത്ത് നിന്നുള്ള അഗ്നിരക്ഷാ സേന ഇന്ന് രാവിലെ മുതൽ പുഴയിൽ വിശദമായ തിരച്ചിൽ ആരംഭിച്ചു. ഉച്ചയോടെ നടത്തിയ തിരച്ചിലിലാണ് 12 മണിയോടെ മൃതദേഹം കണ്ടെത്തിയത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381977/missing-man-body-found-river-piravom-kakkad)