---
title: "പിറവം പാമ്പാക്കുടയിൽ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി; സൂര്യാതാപമേറ്റതെന്ന് സംശയം"
english_title: "97 Year Old Man Found Dead Paddy Field Piravom Pampakuda Sunstroke Suspected"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381938/old-man-found-dead-paddy-field-piravom-sunstroke"
published_at: "2026-09-10T11:29:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa24821ee9f1_1000746865.jpg"
keywords: []
---

# പിറവം പാമ്പാക്കുടയിൽ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി; സൂര്യാതാപമേറ്റതെന്ന് സംശയം

> **Lead Summary:** പിറവം: പാമ്പാക്കുട അഞ്ചൽപ്പെട്ടിയിൽ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽപ്പെട്ടി പുത്തൻപുരയിൽ പി.കെ. തങ്കപ്പൻ ആണ് മരിച്ചത്.

## Article Content

പിറവം: പാമ്പാക്കുട അഞ്ചൽപ്പെട്ടിയിൽ വയോധികനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽപ്പെട്ടി പുത്തൻപുരയിൽ പി.കെ. തങ്കപ്പൻ ആണ് മരിച്ചത്.

ഇടത് കൈ പൊള്ളി കുമിളിച്ച നിലയിലായതിനാൽ സൂര്യാതാപമാണെന്ന് സംശയിക്കുന്നു. രാവിലെ വീട്ടിൽ നിന്ന് പതിവ് പോലെ പാടത്തേക്ക് പോയതായിരുന്നു. ഇതിനിടയിൽ വീട്ടിലെ മറ്റുള്ളവർ ജോലിക്കും പോയി. വൈകീട്ടായിട്ടും കാണാതെ വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് മാളിയ്ക്കൽത്താഴം പാടത്ത് വരമ്പിൽ വീണ് കിടക്കുന്നത് കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അതിനോടകം മരിച്ചിരുന്നു.

ഭാര്യ: പരേതയായ ദേവകി. മക്കൾ: മോഹനൻ, സതീശൻ, ബാബു (വിമുക്ത ഭടൻ), സുരേന്ദ്രൻ, രമേശ് (FACT കളമശ്ശേരി). മരുമക്കൾ: പ്രമീള, ശോഭന, പരേതയായ സരസ്വതി, ബിന്ദു (നഴ്സ് സൗദി), രാഖി (ഗവ ഹൈസ്കൂൾ മാമ്മലശ്ശേരി). മൃതദേഹം പിറവം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381938/old-man-found-dead-paddy-field-piravom-sunstroke)