---
title: "കാട്ടാനക്കുട്ടിയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി"
english_title: "Wild Baby Elephant Found Dead Electrocution Kothamangalam Kottappady"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381907/baby-elephant-electrocuted-dead"
published_at: "2026-09-10T08:31:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa21db8792b1_1000746622.jpg"
keywords: ["Kothamangalam News", "Ernakulam News", "Wild Elephant"]
---

# കാട്ടാനക്കുട്ടിയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി

> **Lead Summary:** കോതമംഗലം: കാട്ടാനക്കുട്ടിയെ റബ്ബർതോട്ടത്തിൽ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം മൂന്നാം വാർഡിലെ ജോൺസന്റെ തോട്ടത്തിലാണ് കുട്ടിയാന ചരിഞ്ഞത്.

## Article Content

കോതമംഗലം: കാട്ടാനക്കുട്ടിയെ റബ്ബർതോട്ടത്തിൽ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം മൂന്നാം വാർഡിലെ ജോൺസന്റെ തോട്ടത്തിലാണ് കുട്ടിയാന ചരിഞ്ഞത്.

രാത്രി റബ്ബർതോട്ടത്തിലെത്തിയ കാട്ടാനക്കൂട്ടം റബ്ബർമരങ്ങൾ മറിച്ചിട്ടപ്പോൾ പൊട്ടിവീണ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റാണ് കുട്ടിയാന ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381907/baby-elephant-electrocuted-dead)