---
title: "ട്രേഡിങ്ങിലൂടെ വൻലാഭം വാഗ്ദാനം ചെയ്തു; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി വയോധികനിൽ നിന്ന് അഞ്ച് ലക്ഷം തട്ടിയെടുത്തു"
english_title: "Cyber Fraud Facebook Woman Cheats Senior Citizen 5 Lakh Trading Scam Kakkanad Vennala"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381906/trading-scam-facebook-woman-cheats-senior-citizen"
published_at: "2026-09-10T08:29:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa22837d69f2_1000746724.jpg"
keywords: []
---

# ട്രേഡിങ്ങിലൂടെ വൻലാഭം വാഗ്ദാനം ചെയ്തു; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി വയോധികനിൽ നിന്ന് അഞ്ച് ലക്ഷം തട്ടിയെടുത്തു

> **Lead Summary:** കാക്കനാട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി ട്രേഡിങ്ങിലൂടെ വൻലാഭം വാഗ്ദാനം ചെയ്ത് വെണ്ണല സ്വദേശിയായ വയോധികനിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

## Article Content

കാക്കനാട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി ട്രേഡിങ്ങിലൂടെ വൻലാഭം വാഗ്ദാനം ചെയ്ത് വെണ്ണല സ്വദേശിയായ വയോധികനിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

സംഭവത്തിൽ ദേവിക നായർ എന്ന പേരിലുള്ള യുവതിക്കെതിരെ സൈബർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം ഡിസംബർ നാലുമുതൽ 10 വരെ വിവിധ ഘട്ടങ്ങളിലായി അഞ്ച് ലക്ഷം രൂപ നൽകിയതായി പരാതിയിൽ പറയുന്നു.

എന്നാൽ, നിക്ഷേപിച്ച തുകയോ വാഗ്ദാനം ചെയ്ത ലാഭമോ തിരികെ ലഭിക്കാതായതോടെയാണ് വെണ്ണല സ്വദേശി സൈബർ പോലീസിൽ പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381906/trading-scam-facebook-woman-cheats-senior-citizen)