---
title: "പ്ലസ് വൺ വിദ്യാർത്ഥിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Plus One Student Found Dead Naruvamoodu Neyyattinkara Haridas 16"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381873/plus-one-student-found-dead"
published_at: "2026-09-09T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa16ba0e9bae_1000460626.png"
keywords: ["Thiruvananthapuram News", "Kerala News", "Student Death"]
---

# പ്ലസ് വൺ വിദ്യാർത്ഥിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** നരുവാമൂട്: നരുവാമൂട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് സ്വദേശി സുനിയുടെ മകൻ ഹരിദാസ് ആണ് മരിച്ചത്.

## Article Content

നരുവാമൂട്: നരുവാമൂട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് സ്വദേശി സുനിയുടെ മകൻ ഹരിദാസ് ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ എട്ടുമണിയോടെ വീടിന് പുറത്തുള്ള ശുചിമുറിയിൽ ഹരിദാസിനെ ബന്ധുക്കൾ കടുത്ത അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കുട്ടിക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകി നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

സംഭവമറിഞ്ഞ് നരുവാമൂട് പോലീസ് സ്ഥലത്തെത്തി പ്രാഥമിക ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം തുടരുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

**

*ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ സഹായം തേടുക. *DISHA ഹെൽപ്പ് ലൈൻ: 1056***

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381873/plus-one-student-found-dead)