---
title: "ഒമ്പത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; വയോധികന് 34 വർഷം കഠിനതടവും പിഴയും"
english_title: "Man Sentenced 34 Years Rigorous Imprisonment POCSO Case Irinjalakuda Kodakara"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381818/pocso-case-34-years-imprisonment"
published_at: "2026-09-09T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa113c826935_1000413355.png"
keywords: ["Kerala News", "POCSO Case", "Thrissur News"]
---

# ഒമ്പത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; വയോധികന് 34 വർഷം കഠിനതടവും പിഴയും

> **Lead Summary:** ഇരിങ്ങാലക്കുട: ഒമ്പത് വയസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വയോധികന് 34 വർഷം കഠിനതടവും 2,25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊടകര സ്വദേശി ശിവൻ നെയാണ് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി പി.എ. സിറാജുദ്ദീൻ ശിക്ഷിച്ചത്.

## Article Content

ഇരിങ്ങാലക്കുട: ഒമ്പത് വയസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ വയോധികന് 34 വർഷം കഠിനതടവും 2,25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൊടകര സ്വദേശി ശിവൻ നെയാണ് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി പി.എ. സിറാജുദ്ദീൻ ശിക്ഷിച്ചത്.

പോക്സോ വകുപ്പുകൾ പ്രകാരം 28 വർഷം കഠിനതടവും 1,75,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണം. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം ആറു വർഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ രണ്ടുമാസം കൂടി കഠിനതടവ് അനുഭവിക്കണം.

പിഴ സംഖ്യ ഈടാക്കിയാൽ അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകണമെന്നും ഉത്തരവിൽ പറയുന്നു. അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നൽകുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി. പ്രതി മറ്റൊരു പോക്സോ കേസിൽ ആറു വർഷം ശിക്ഷ അനുഭവിച്ച് വരികയാണ്.

2024 ജൂലൈ 19നും 20നും പ്രതിയുടെ വീട്ടിൽ വച്ച് കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. കൊടകര പോലീസാണ് കേസ് ചാർജ് ചെയ്തത്. ഇൻസ്പെക്ടറായിരുന്ന പി.കെ. ദാസാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381818/pocso-case-34-years-imprisonment)