---
title: "എറണാകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു"
english_title: "Woman Dies After Snake Bite Kochi Edavanakkad 48 Year Old Bindu"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381791/woman-dies-snake-bite-kochi"
published_at: "2026-09-09T12:13:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa10029614c7_1000745500.png"
keywords: []
---

# എറണാകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

> **Lead Summary:** കൊച്ചി: എടവനക്കാട് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. എടവനക്കാട് സ്വദേശിനിയായ ബിന്ദു ആണ് മരിച്ചത്. എടവനക്കാട് കോഴിപറമ്പിൽ സജീവന്റെ ഭാര്യയാണ്.

## Article Content

കൊച്ചി: എടവനക്കാട് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. എടവനക്കാട് സ്വദേശിനിയായ ബിന്ദു ആണ് മരിച്ചത്. എടവനക്കാട് കോഴിപറമ്പിൽ സജീവന്റെ ഭാര്യയാണ്.

ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. വീടിന് പുറത്തേക്ക് ഇറങ്ങിയ ബിന്ദുവിനെ പാമ്പ് കടിക്കുകയായിരുന്നു. തുടർന്ന് സമീപത്തെ വീട്ടിലെത്തി തന്നെ എന്തോ കടിച്ചതായി ബിന്ദു പറയുകയും ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.

ബിന്ദുവിനെ കടിച്ച പാമ്പിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പാമ്പ് ഇപ്പോഴും വീടിനുള്ളിലുണ്ടെന്ന് നാട്ടുകാർ പറയുന്നു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381791/woman-dies-snake-bite-kochi)