---
title: "പിറവത്ത് കാണാതായ വയോധികയെ  പൈനാപ്പിൾ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "86 Year Old Woman Found Dead Pineapple Farm Piravom Kalampoor Missing Case"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381789/missing-elderly-woman-found-dead-piravom-kalampoor"
published_at: "2026-09-09T12:07:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0ff5267032_1000745527.png"
keywords: []
---

# പിറവത്ത് കാണാതായ വയോധികയെ  പൈനാപ്പിൾ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** പിറവം: കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കളമ്പൂരിൽ കാണാതായ വയോധികയെയാണ് സമീപത്തുള്ള പൈനാപ്പിൾ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

പിറവം: കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കളമ്പൂരിൽ കാണാതായ വയോധികയെയാണ് സമീപത്തുള്ള പൈനാപ്പിൾ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കളമ്പൂർ ഇട്ട്യാർമല മധുരംചേരിൽ കാവു (86) ആണ് മരിച്ചത്. ഈ മാസം മൂന്നാം തീയതിയാണ് ഇവരെ കാണാതായത്. തുടർന്ന് മക്കൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ സമീപത്തുള്ള പൈനാപ്പിൾ തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381789/missing-elderly-woman-found-dead-piravom-kalampoor)