---
title: "ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് 25 അടി താഴ്ചയുള്ള കുഴിയിലേക്ക് മറിഞ്ഞു; ഡ്രൈവർക്കും , യാത്രക്കാരനും അത്ഭുതരക്ഷ"
english_title: "Autorickshaw Overturns Into 25 Feet Pit Kalamassery HMT Junction Driver Passenger Safe"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381748/autorickshaw-overturns-pit"
published_at: "2026-09-09T08:41:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0ce8ede16f_1000745135.jpg"
keywords: ["Ernakulam News", "Kalamassery News", "Road Accident"]
---

# ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് 25 അടി താഴ്ചയുള്ള കുഴിയിലേക്ക് മറിഞ്ഞു; ഡ്രൈവർക്കും , യാത്രക്കാരനും അത്ഭുതരക്ഷ

> **Lead Summary:** കളമശേരി: എച്ച്എംടി ജംഗ്ഷനിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ തലകീഴായി 25 അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് മറിഞ്ഞു.

## Article Content

കളമശേരി: എച്ച്എംടി ജംഗ്ഷനിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ തലകീഴായി 25 അടിയോളം താഴ്ചയുള്ള കുഴിയിലേക്ക് മറിഞ്ഞു.

കവലയിൽ ആലുവ ഭാഗത്തേക്കുള്ള പഴയ ബസ് സ്റ്റോപ്പിനുസമീപം ചൊവ്വാഴ്ച വൈകിട്ട് 6.15 ഓടെയായിരുന്നു അപകടം. ഓട്ടോറിക്ഷ സമീപത്തെ മരത്തിൽ തങ്ങിനിന്നതിനാൽ ഡ്രൈവറും യാത്രക്കാരനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

അപകട വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ചേർന്ന് ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തി. ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെയും യാത്രക്കാരനെയും ഏറെനേരത്തെ ശ്രമത്തിനൊടുവിൽ സുരക്ഷിതമായി പുറത്തെടുത്തു. ഓട്ടോറിക്ഷയുടെ നിയന്ത്രണം നഷ്ടപ്പെടാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381748/autorickshaw-overturns-pit)