---
title: "റേഷൻ കടയിൽ വിതരണത്തിനെത്തിച്ചത് പുഴുക്കൾ നിറഞ്ഞ അരി; പ്രതിഷേധത്തെ തുടർന്ന് തിരിച്ചയച്ചു"
english_title: "Worm Infested Rice Supplied To Ration Shop Vazhakkulam Muvattupuzha Protest"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381744/worm-infested-rice-ration-shop"
published_at: "2026-09-09T07:41:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa0c059e9452_1000745142.jpg"
keywords: ["Ernakulam News", "Muvattupuzha News", "Ration Shop", "Kerala News"]
---

# റേഷൻ കടയിൽ വിതരണത്തിനെത്തിച്ചത് പുഴുക്കൾ നിറഞ്ഞ അരി; പ്രതിഷേധത്തെ തുടർന്ന് തിരിച്ചയച്ചു

> **Lead Summary:** മൂവാറ്റുപുഴ: വാഴക്കുളത്ത് റേഷൻ കടയിൽ വിതരണത്തിനെത്തിച്ചത് പുഴുക്കൾ നിറഞ്ഞ അരി. പ്രതിഷേധത്തെ തുടർന്ന് അരി തിരിച്ചയച്ചു.

## Article Content

മൂവാറ്റുപുഴ: വാഴക്കുളത്ത് റേഷൻ കടയിൽ വിതരണത്തിനെത്തിച്ചത് പുഴുക്കൾ നിറഞ്ഞ അരി. പ്രതിഷേധത്തെ തുടർന്ന് അരി തിരിച്ചയച്ചു.

വാഴക്കുളം കല്ലൂർക്കാട് കവലയിലുള്ള എആർഡി നമ്പർ 251 കടയിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ ലോറിയിൽ എത്തിച്ച അരിയിലാണ് പുഴുക്കൾ കണ്ടത്.

ലോറിയിൽ നിന്ന് അരിച്ചാക്കുകൾ ഇറക്കുന്നതിനിടെ തൊഴിലാളികളാണ് ചാക്കിന് പുറത്ത് പുഴുക്കളെ ആദ്യം കണ്ടത്. കടയിലെത്തിയ കാർഡ് ഉടമകളും സമീപത്തുണ്ടായിരുന്നവരും ശ്രദ്ധിച്ചതോടെ ചാക്ക് തുറക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇറക്കിവച്ച ചാക്കുകൾ തുറന്നപ്പോൾ അരിയിൽ ജീവനുള്ള പുഴുക്കളെ കണ്ടു. പ്രതിഷേധം ഉയർന്നപ്പോൾ ഇറക്കിവച്ച അരിച്ചാക്കുകൾ തിരികെ ലോറിയിൽ കയറ്റി കൊണ്ടുപോയി.

ഗുണനിലവാരമില്ലാത്ത അരി റേഷൻ കടയിൽ എത്തിച്ചതിന് എതിരെ പ്രതിഷേധം ഉയർന്നു. പൊതുവിതരണ സംവിധാനം വഴി നൽകുന്ന ഭക്ഷ്യസാധനങ്ങൾ സിവിൽ സപ്ലൈസ് അധികൃതരും ഭക്ഷ്യ സുരക്ഷാ വിഭാഗവും പരിശോധിക്കണമെന്ന് കടയിലെത്തിയ റേഷൻ കാർഡ് ഉടമകൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381744/worm-infested-rice-ration-shop)