---
title: "ഇന്ധനം നിറച്ചശേഷം നോസിൽ നീക്കും മുമ്പ് കാർ മുന്നോട്ടെടുത്തു; പമ്പ് ജീവനക്കാരന് പരിക്ക്"
english_title: "Petrol Pump Worker Injured After Car Moves Before Nozzle Removal Alappuzha"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381724/petrol-pump-worker-injured-car-moves-early"
published_at: "2026-09-08T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa02f6d83c46_1000744930.jpg"
keywords: []
---

# ഇന്ധനം നിറച്ചശേഷം നോസിൽ നീക്കും മുമ്പ് കാർ മുന്നോട്ടെടുത്തു; പമ്പ് ജീവനക്കാരന് പരിക്ക്

> **Lead Summary:** ആലപ്പുഴ: വാഹനത്തിൽ ഇന്ധനം നിറച്ചശേഷം ഡിസ്പെൻസർ നോസിൽ നീക്കുന്നതിന് മുമ്പ് കാർ മുന്നോട്ടെടുത്തതിനെ തുടർന്ന് പമ്പ് ജീവനക്കാരന് പരിക്കേറ്റു.

## Article Content

ആലപ്പുഴ: വാഹനത്തിൽ ഇന്ധനം നിറച്ചശേഷം ഡിസ്പെൻസർ നോസിൽ നീക്കുന്നതിന് മുമ്പ് കാർ മുന്നോട്ടെടുത്തതിനെ തുടർന്ന് പമ്പ് ജീവനക്കാരന് പരിക്കേറ്റു.

ആലപ്പുഴ കൈതവന സ്വദേശി രാമചന്ദ്രൻ (52) ആണ് പരിക്കേറ്റത്. വാരിയെല്ലിന് പരിക്കേറ്റ ഇയാൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച ഉച്ചയ്ക്ക് 12.40 ഓടെ പാക്കി ജംഗ്ഷനിലെ പെട്രോൾ പമ്പിലായിരുന്നു അപകടം. കാറിൽ പെട്രോൾ നിറച്ചശേഷം നോസിൽ വാഹനത്തിൽ നിന്ന് നീക്കുന്നതിന് മുമ്പ് ഡ്രൈവർ കാർ മുന്നോട്ടെടുക്കുകയായിരുന്നു. ഈ സമയം ഇന്ധനം നിറച്ചിരുന്ന രാമചന്ദ്രന്റെ കാലിൽ ഡിസ്പെൻസർ ഹോസ് കുടുങ്ങി, തുടർന്ന് അദ്ദേഹം തെറിച്ചുവീണു.

വാഹനം മുന്നോട്ടുപോയതോടെ പമ്പിലെ ഡിസ്പെൻസറിൽ നിന്ന് ഹോസ് വേർപെട്ടു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381724/petrol-pump-worker-injured-car-moves-early)