---
title: "പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Class 10 Student Found Dead At Home In Aroor Alappuzha Police Investigation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381698/class-10-student-found-dead"
published_at: "2026-09-08T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fe7f3758a9_1000744621.jpg"
keywords: []
---

# പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** അരൂർ: പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴുപുന്ന പഞ്ചായത്ത് ഒന്നാം വാർഡ് വാടക്കകത്ത് പള്ളിക്ക് സമീപം ഏറനാട്ടുപറമ്പിൽ കബീറിന്റെ മകൾ നാദിറ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.

## Article Content

അരൂർ: പത്താം ക്ലാസ് വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴുപുന്ന പഞ്ചായത്ത് ഒന്നാം വാർഡ് വാടക്കകത്ത് പള്ളിക്ക് സമീപം ഏറനാട്ടുപറമ്പിൽ കബീറിന്റെ മകൾ നാദിറ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.

കുമ്പളങ്ങി ഒ.എൽ.എഫ്. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു കുട്ടി. ഓണപ്പരീക്ഷയുടെ ഫലവുമായി ബന്ധപ്പെട്ട ആശങ്കകൾ സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെത്തിയതായി അരൂർ പോലീസ് വ്യക്തമാക്കി.

സംഭവത്തിൽ പോലീസ് സമഗ്രമായ അന്വേഷണം തുടരുകയാണ്. സംഭവസ്ഥലത്തെത്തിയ അരൂർ പോലീസ് ആവശ്യമായ മേൽനടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381698/class-10-student-found-dead)