---
title: "അധ്യാപകന്റെ മർദനമേറ്റ് 16-കാരന്റെ കണ്ണിൽ രക്തം കട്ടപിടിച്ചതായി പരാതി; പോലീസ് കേസെടുത്തു"
english_title: "Teacher Assaults 16 Year Old Student Eye Injury Mysuru Karnataka Police Case"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381685/teacher-assaults-student-eye-injury-case"
published_at: "2026-09-08T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fd90ff2f2b_1000744506.jpg"
keywords: []
---

# അധ്യാപകന്റെ മർദനമേറ്റ് 16-കാരന്റെ കണ്ണിൽ രക്തം കട്ടപിടിച്ചതായി പരാതി; പോലീസ് കേസെടുത്തു

> **Lead Summary:** മൈസൂരു: കർണാടകയിലെ മൈസൂരിൽ അധ്യാപകന്റെ മർദനമേറ്റ് 16 വയസ്സുകാരനായ വിദ്യാർഥിയുടെ കണ്ണിൽ രക്തം കട്ടപിടിച്ചതായി കുടുംബത്തിന്റെ പരാതി.

## Article Content

മൈസൂരു: കർണാടകയിലെ മൈസൂരിൽ അധ്യാപകന്റെ മർദനമേറ്റ് 16 വയസ്സുകാരനായ വിദ്യാർഥിയുടെ കണ്ണിൽ രക്തം കട്ടപിടിച്ചതായി കുടുംബത്തിന്റെ പരാതി.

റൈഹാൻ ഷെരീഫ് എന്ന വിദ്യാർഥിയാണ് ആക്രമണത്തിന് ഇരയായത്. കുട്ടി നിലവിൽ അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ടുകൾ.

പരാതി പ്രകാരം, അധ്യാപകൻ റൈഹാന്റെ കണ്ണിൽ ഇടിക്കുകയും വിവരം പുറത്തുപറഞ്ഞാൽ സ്കൂളിൽ നിന്ന് ടിസി നൽകി പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മർദനവിവരം അറിഞ്ഞ റൈഹാന്റെ പിതാവ് വസീം ഷെരീഫ് പോലീസിനെ സമീപിച്ച് അധ്യാപകനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മൈസൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ ആരംഭിച്ചു. സംഭവത്തിൽ തുടർ അന്വേഷണം നടന്നുവരികയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381685/teacher-assaults-student-eye-injury-case)