---
title: "ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 18 പേർക്ക് പരിക്ക്"
english_title: "Bus Lorry Collision At Naripparambu Malappuram 18 Injured Students"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381657/bus-lorry-collision-18-injured"
published_at: "2026-09-08T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fb779d95da_1000744323.jpg"
keywords: ["Malappuram News", "Road Accident", "Kerala News"]
---

# ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 18 പേർക്ക് പരിക്ക്

> **Lead Summary:** മലപ്പുറം: നരിപ്പറമ്പിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 18 പേർക്ക് പരിക്കേറ്റു.

## Article Content

മലപ്പുറം: നരിപ്പറമ്പിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 18 പേർക്ക് പരിക്കേറ്റു.

കുറ്റിപ്പുറത്ത് നിന്ന് പൊന്നാനിയിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ചമ്രവട്ടത്ത് നിന്ന് ദേശീയപാതയിലേക്ക് വരുമ്പോഴാണ് ലോറിയുമായി കൂട്ടിയിടിച്ചത്. ബസിലെ ഭൂരിഭാഗം യാത്രക്കാരും വിദ്യാർഥികളായിരുന്നു.

പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381657/bus-lorry-collision-18-injured)