---
title: "നൃത്തം പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു നേരെ പീഡനശ്രമം ;  പരിശീലകൻ അറസ്റ്റിൽ"
english_title: "Dance Teacher Arrested For Attempting To Molest Minor Girls In Ambalappuzha Punnapra"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381650/dance-teacher-arrested-molestation-case"
published_at: "2026-09-08T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8be5bf1df87_kollam-husband-arrested-filming-private-visuals-wife-pocso-case.jpg"
keywords: []
---

# നൃത്തം പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു നേരെ പീഡനശ്രമം ;  പരിശീലകൻ അറസ്റ്റിൽ

> **Lead Summary:** അമ്പലപ്പുഴ: നൃത്തം പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പരിശീലകനെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

അമ്പലപ്പുഴ: നൃത്തം പഠിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പരിശീലകനെ പോലീസ് അറസ്റ്റ് ചെയ്തു.

പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് അറവുകാട് ശ്രീമംഗലം വീട്ടിൽ അനന്തൻ എസ് മധു (29) വിനെയാണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്. അറവുകാട് ഇയാളുടെ വീടിന് സമീപം നടത്തുന്ന ചിദംബരം ഡാൻസ് അക്കാദമിയിൽ നൃത്തം പഠിക്കാനെത്തിയ പെൺകുട്ടികളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് പരാതി.

ഒരു മാസം മുമ്പ് നടന്ന സംഭവത്തിൽ രണ്ട് കുട്ടികളുടെ ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് ഇയാൾ ബംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381650/dance-teacher-arrested-molestation-case)