---
title: "ക്ലീനറുമായി തർക്കം ; എറണാകുളത്ത് നടുറോഡിൽ ബസ് നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി"
english_title: "Kochi Bus Driver Abandons Bus Mid Road After Dispute With Cleaner Traffic Jam Edappally"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381634/kochi-bus-driver-abandons-bus-mid-road-traffic"
published_at: "2026-09-08T11:08:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fa137d5d7a_1000744258.jpg"
keywords: ["Kochi News", "Ernakulam News", "Private Bus", "Kerala News"]
---

# ക്ലീനറുമായി തർക്കം ; എറണാകുളത്ത് നടുറോഡിൽ ബസ് നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി

> **Lead Summary:** കൊച്ചി: ഇടപ്പള്ളി ജംഗ്ഷന് സമീപം നടുറോഡിൽ ബസ് നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി.

## Article Content

കൊച്ചി: ഇടപ്പള്ളി ജംഗ്ഷന് സമീപം നടുറോഡിൽ ബസ് നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി.

കളമശ്ശേരി - തേവര റൂട്ടിൽ സർവീസ് നടത്തുന്ന 'കൃതിക' ബസിന്റെ ഡ്രൈവറാണ് ബസ് റോഡിൽ നിർത്തിയിട്ട് ഇറങ്ങിപ്പോയത്.

ക്ലീനറുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് ഡ്രൈവർ ബസ് നിർത്തി ഇറങ്ങിപ്പോയതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് റോഡിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381634/kochi-bus-driver-abandons-bus-mid-road-traffic)