---
title: "പിറവത്ത് നാട്ടുകാരെ ആശങ്കയിലാക്കി ഊമക്കത്തുകൾ പ്രചരിക്കുന്നു; പോലീസിൽ പരാതി"
english_title: "Anonymous Letters Create Panic In Piravom Chalappuram Manayakkaparambu Residents Complain"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381608/anonymous-letters-panic-piravom-residents"
published_at: "2026-09-08T09:08:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9f835f608c1_1000744111.jpg"
keywords: ["Piravom News", "Ernakulam News", "Kerala News"]
---

# പിറവത്ത് നാട്ടുകാരെ ആശങ്കയിലാക്കി ഊമക്കത്തുകൾ പ്രചരിക്കുന്നു; പോലീസിൽ പരാതി

> **Lead Summary:** പിറവം: ചാലപ്പുറം, മനയക്കപ്പറമ്പ് പ്രദേശങ്ങളിൽ നാട്ടുകാരെ ആശങ്കയിലാക്കി ഊമക്കത്തുകൾ പ്രചരിക്കുന്നു.

## Article Content

പിറവം: ചാലപ്പുറം, മനയക്കപ്പറമ്പ് പ്രദേശങ്ങളിൽ നാട്ടുകാരെ ആശങ്കയിലാക്കി ഊമക്കത്തുകൾ പ്രചരിക്കുന്നു.

കുടുംബ ബന്ധങ്ങളും അയൽവാസികൾ തമ്മിലുള്ള ബന്ധങ്ങളുമെല്ലാം വഷളാക്കുന്ന നിലയിൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു മാസത്തിലേറെയായി പല വീടുകളിലും തപാലിൽ കത്തുകൾ എത്തുന്നതായാണ് പരാതി. ഇതിനു പുറമെ രാത്രി വീടുകളുടെ പരിസരത്തും കത്ത് പതിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

എല്ലാ കത്തുകളിലും ഒരേ കയ്യക്ഷരമാണെന്ന് സ്ഥിരീകരിച്ചെങ്കിലും എഴുതുന്ന ആൾ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ നാട്ടുകാർ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം നടക്കുന്നില്ലെന്നാണ് ആക്ഷേപം. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതുൾപ്പെടെ സാധ്യതകൾ ഉണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381608/anonymous-letters-panic-piravom-residents)