---
title: "പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു"
english_title: "Injured Wild Elephant Found In Kalady Plantation Dies Forest Officials"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381596/wild-elephant-dies-plantation"
published_at: "2026-09-08T07:41:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9f6f0a62d7f_1000744053.jpg"
keywords: ["Kalady News", "Ernakulam News", "Elephant Death", "Kerala Forest"]
---

# പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു

> **Lead Summary:** കാലടി: കാലടി പ്ലാന്റേഷനിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. ഏഴാറ്റുമുഖം ഭാഗത്താണ് ജഡം കണ്ടെത്തിയത്.

## Article Content

കാലടി: കാലടി പ്ലാന്റേഷനിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാന ചരിഞ്ഞു. ഏഴാറ്റുമുഖം ഭാഗത്താണ് ജഡം കണ്ടെത്തിയത്.

കഴിഞ്ഞ 30-നാണ് ആനയെ പരിക്കേറ്റ നിലയിൽ തോട്ടം തൊഴിലാളികൾ കണ്ടത്. വിവരമറിഞ്ഞ് വനപാലകരെത്തി ചികിത്സ നൽകി വിട്ടയച്ചെങ്കിലും ഞായറാഴ്ച വൈകിട്ട് ചരിഞ്ഞു.

ആനകൾ ഏറ്റുമുട്ടിയപ്പോൾ മുറിവ് സംഭവിച്ചതാകാമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381596/wild-elephant-dies-plantation)