---
title: "എറണാകുളം ബാറിൽ സംഘർഷം; സെക്യൂരിറ്റി ജീവനക്കാരുടെ മർദനത്തിൽ പരിക്കേറ്റയാൾ മരിച്ചു, രണ്ട് പേർ അറസ്റ്റിൽ"
english_title: "Man Dies After Assault At OG Bar Kundannoor Ernakulam Two Security Staff Arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381570/man-dies-assault-og-bar-ernakulam-arrest"
published_at: "2026-09-07T21:36:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ee11d814e2_1000743629.jpg"
keywords: ["Ernakulam News", "Kochi News", "Kerala Crime News"]
---

# എറണാകുളം ബാറിൽ സംഘർഷം; സെക്യൂരിറ്റി ജീവനക്കാരുടെ മർദനത്തിൽ പരിക്കേറ്റയാൾ മരിച്ചു, രണ്ട് പേർ അറസ്റ്റിൽ

> **Lead Summary:** എറണാകുളം: കുണ്ടന്നൂർ ഒജി ബാറിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റയാൾ മരിച്ചു. സെക്യൂരിറ്റി ജീവനക്കാരുടെ മർദനത്തിൽ പരിക്കേറ്റ പുഷ്പൻ ആണ് മരിച്ചത്.

## Article Content

എറണാകുളം: കുണ്ടന്നൂർ ഒജി ബാറിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റയാൾ മരിച്ചു. സെക്യൂരിറ്റി ജീവനക്കാരുടെ മർദനത്തിൽ പരിക്കേറ്റ പുഷ്പൻ ആണ് മരിച്ചത്.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പുഷ്പന് നൽകിയ മദ്യത്തിന്റെ അളവിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ എത്തിയതെന്നാണ് വിവരം.

മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ പുഷ്പനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ആക്രമണം നടത്തിയ രണ്ട് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. പത്തനാപുരം സ്വദേശി സുരേഷ് കുമാർ, ഹൈദരാബാദ് സ്വദേശി റോസ് ലയണൽ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381570/man-dies-assault-og-bar-ernakulam-arrest)