---
title: "ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Woman Found Dead At In Laws House In Chalakudy Melaur Thrissur"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381555/woman-found-dead"
published_at: "2026-09-07T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ec47c490e7_1000743593.jpg"
keywords: ["Thrissur News", "Chalakudy News", "Kerala News"]
---

# ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ചാലക്കുടി: മേലൂരിൽ ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നഴ്സായ മിനു ആണ് മരിച്ചത്.

## Article Content

ചാലക്കുടി: മേലൂരിൽ ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. നഴ്സായ മിനു ആണ് മരിച്ചത്.

ഭർത്താവ് ജിബിൻ വിദേശത്തായതിനാൽ മിനു ഭർതൃമാതാവിനൊപ്പമാണ് താമസിച്ചിരുന്നത്. ഇവർക്ക് എട്ടും മൂന്നും വയസ്സുള്ള രണ്ട് മക്കളുണ്ട്.

വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

***_മാനസിക പ്രയാസം അനുഭവപ്പെടുമ്പോൾ ഒറ്റയ്ക്ക് തീരുമാനമെടുക്കരുത്. സഹായത്തിനായി വിളിക്കൂ: Disha Helpline - 1056 / 0471-2552056_***

***
***

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381555/woman-found-dead)