---
title: "പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ വിദ്യാർത്ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റം ശ്രദ്ധേയമായി"
english_title: "Pancharimelam Arangettam At Pazhoor Perumthrikkovil Mahadeva Temple Piravom"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381505/pancharimelam-arangettam-pazhoor-temple-piravom"
published_at: "2026-09-07T14:04:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e7797250b5_1000743284.jpg"
keywords: ["Piravom News", "Pazhoor Temple", "Pancharimelam", "Kerala Temple News"]
---

# പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ വിദ്യാർത്ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റം ശ്രദ്ധേയമായി

> **Lead Summary:** പിറവം: പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ നടന്ന വിദ്യാർത്ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റം ഭക്തജനങ്ങൾക്കും കലാസ്വാദകർക്കും വേറിട്ട അനുഭവമായി.

## Article Content

പിറവം: പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ നടന്ന വിദ്യാർത്ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റം ഭക്തജനങ്ങൾക്കും കലാസ്വാദകർക്കും വേറിട്ട അനുഭവമായി.

പാഴൂർ ചെണ്ട കളരി ഗുരുനാഥൻ പാഴൂർ ഉണ്ണി ചന്ദ്രന്റെ പരിശീലനത്തിൽ മേളവാദനം അഭ്യസിച്ച പത്ത് പേരാണ് അരങ്ങേറ്റം നടത്തിയത്. അതുൽ കൃഷ്, മഹേശ്വർ പി നായർ, അനിരുദ്ധ് ബാബു, അരവിന്ദ് ബിജു, ആകാശ് കെ മോഹൻ, അഭിനവ് എം പി, പ്രഭഞ്ചനന്ദൻ പി എ, ശ്രീഹർഷ് വിനോദ്, വിഷ് പ്രതീഷ്, രാജേഷ് കുമാർ എന്നിവരാണ് മേളസംഘത്തിലുണ്ടായിരുന്നത്.

സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞവരായി പിറവം നഗരസഭാ ചെയർപേഴ്സൺ കെ ആർ പ്രദീപ്കുമാറിന്റെ മകൻ അഭിനവും ശ്രീഹർഷ് വിനോദും ശ്രദ്ധേയരായി. 55 വയസ്സുള്ള ആമ്പല്ലൂർ പഞ്ചായത്ത് അസി സെക്രട്ടറി രാജേഷ് കുമാറായിരുന്നു സംഘത്തിലെ മുതിർന്ന അരങ്ങേറ്റക്കാരൻ.

ക്ഷേത്രം മേൽശാന്തി മനോജ് നമ്പൂതിരി ഭദ്രദീപം തെളിയിച്ചതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. രണ്ടാംകാലത്തിൽ തുടക്കം കുറിച്ച മേളം മൂന്ന്, നാല്, അഞ്ച് കാലങ്ങളിലേക്ക് ക്രമേണ കടന്ന് ആവേശകരമായി കൊട്ടിക്കയറി.

ചടങ്ങിൽ മന്ത്രി അനൂപ് ജേക്കബ്, ഫ്രാൻസിസ് ജോർജ് എംപി, കേരള സംഗീത നാടക അക്കാദമി അധ്യക്ഷൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ എന്നിവർ സന്നിഹിതരായി. വാദ്യകലാരംഗത്തെ പ്രമുഖൻ തിരുമറയൂർ ഗിരിജൻ മാരാർ, നഗരസഭാ ചെയർപേഴ്സൺ കെ ആർ പ്രദീപ്കുമാർ, ക്ഷേത്രം അഡ്ഹോക്ക് സമിതി ചെയർമാൻ അഡ്വ സി ബി ശ്രീകുമാർ, ദേവസ്വം കാര്യദർശി എം എസ് ശ്രീകുമാർ തുടങ്ങിയവരും മേളത്തിന് സാക്ഷ്യം വഹിച്ചു.

മേളയ്ക്കുശേഷം ശിഷ്യരുടെ വകയായി ഗുരു പാഴൂർ ഉണ്ണി ചന്ദ്രന് ഉപഹാരം സമർപ്പിച്ചു. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പാഴൂർ ഉണ്ണി ചന്ദ്രൻ, അരങ്ങേറ്റം നടത്തിയ വിദ്യാർത്ഥികൾ എന്നിവരെ ക്ഷേത്ര ഭരണസമിതി ആദരിച്ചു. കാരിക്കോട് വിഷ്ണു, കാനായിക്കോട് കാശിനാഥൻ, പ്രിൻസ് ഡാലിയ എന്നിവർക്കും പാഴൂർ ചെണ്ട കളരിയുടെ പ്രത്യേക ഉപഹാരം നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381505/pancharimelam-arangettam-pazhoor-temple-piravom)