---
title: "ഭാര്യയെ കഴുത്തറത്ത് കൊന്ന് തല ഫ്രിഡ്ജിൽ സൂക്ഷിച്ചു ; ഭർത്താവ് അറസ്റ്റിൽ"
english_title: "Woman Found Murdered In Guwahati Apartment Husband Surrenders To Police"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381489/woman-murdered-apartment-husband-surrenders"
published_at: "2026-09-07T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e69b82d5fc_1000743166.jpg"
keywords: ["Guwahati News", "Assam Crime News", "Murder Case", "Guwahati Police"]
---

# ഭാര്യയെ കഴുത്തറത്ത് കൊന്ന് തല ഫ്രിഡ്ജിൽ സൂക്ഷിച്ചു ; ഭർത്താവ് അറസ്റ്റിൽ

> **Lead Summary:** ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിലെ അപ്പാർട്ട്മെന്റിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പോലീസിൽ കീഴടങ്ങി.

## Article Content

ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിലെ അപ്പാർട്ട്മെന്റിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പോലീസിൽ കീഴടങ്ങി.

റിയ താൽക്കുദാർ എന്ന 25-കാരിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങളെ ആയുള്ളൂ.

സെപ്റ്റംബർ ആറിന് അയൽവാസികൾ ദുർഗന്ധം അനുഭവപ്പെടുന്നതായി പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ അപ്പാർട്ട്മെന്റിലെത്തിയത്. രണ്ട് ദിവസമായി ദമ്പതികളെ കാണാനില്ലെന്നും ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആണെന്നും അയൽവാസികൾ അറിയിച്ചു.

വാതിൽ തുറന്ന് അകത്ത് പ്രവേശിച്ച പോലീസ് യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കൂടുതൽ തെളിവുകൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഭർത്താവിനെ വീട്ടിൽ കണ്ടെത്താനായില്ല. വെള്ളിയാഴ്ചയാണ് ഇയാളെ അവസാനമായി കണ്ടതെന്ന് അയൽവാസികൾ പറഞ്ഞു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഞായറാഴ്ച രാത്രി ഭർത്താവ് പോലീസിൽ കീഴടങ്ങിയതിനെ തുടർന്ന് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ കാരണം പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പ്രതിയുടെ മൊഴി രേഖപ്പെടുത്തി ലഭ്യമായ തെളിവുകളുമായി പരിശോധിക്കുമെന്നും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381489/woman-murdered-apartment-husband-surrenders)