---
title: " മറ്റൊരു ബന്ധമുണ്ടെന്ന സംശയിച്ച് കൊലപാതകം ; ഭാര്യയെയും , കുഞ്ഞിനെയും കൊന്ന് ചാക്കിലാക്കി പുഴയിൽ തള്ളി , പ്രതിക്കായി തെരച്ചിൽ "
english_title: "Attappadi Bhavani River Murder Husband Killed Wife And Child Police Investigation"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381462/river-murder-husband-accused-search"
published_at: "2026-09-07T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9e4f7fc24d7_1000742603.jpg"
keywords: ["Palakkad News", "Attappadi Murder Case", "Bhavani River", "Kerala Crime News"]
---

#  മറ്റൊരു ബന്ധമുണ്ടെന്ന സംശയിച്ച് കൊലപാതകം ; ഭാര്യയെയും , കുഞ്ഞിനെയും കൊന്ന് ചാക്കിലാക്കി പുഴയിൽ തള്ളി , പ്രതിക്കായി തെരച്ചിൽ 

> **Lead Summary:** പാലക്കാട്: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

## Article Content

പാലക്കാട്: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

യുവതിയുടെ ഭർത്താവ് തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. പശ്ചിമബംഗാൾ സ്വദേശിയാണ് പ്രതി. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിനുശേഷം കടന്നുകളഞ്ഞ പ്രതിക്കായി അന്വേഷണം തുടരുകയാണ്.

ഞായറാഴ്ച ഉച്ചയോടെ പുഴയോരത്ത് കാലിമേയ്ക്കാൻ എത്തിയവരാണ് ഒഴുക്കിൽപ്പെട്ട് കരയിൽ തങ്ങിനിന്ന ചാക്കുകൾ കണ്ടത്. സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഷോളയൂർ പോലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി.

മൃതദേഹങ്ങൾക്ക് അഞ്ചുദിവസത്തോളം പഴക്കമുണ്ടെന്നാണ് ഫോറൻസിക് പരിശോധനയിലെ പ്രാഥമിക നിഗമനം. മൂന്നുദിവസം മുൻപുവരെ പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നതിനാൽ ഒഴുക്ക് കുറഞ്ഞതോടെയാണ് ചാക്കുകൾ കരയിൽ അടിഞ്ഞതെന്നാണ് കരുതുന്നത്.

തമിഴ്നാട്ടിൽ നിന്ന് വിതരണം ചെയ്യുന്ന ബിരിയാണി അരിയുടെ ചാക്കുകളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചാക്കുകൾ വാങ്ങിയത് എവിടെനിന്നാണെന്ന് കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381462/river-murder-husband-accused-search)