---
title: "ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി"
english_title: "Woman And Child Body Found In Sacks In Bhavani River Attappadi Palakkad"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381391/woman-child-body-sacks-river"
published_at: "2026-09-06T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d7dbe9b99c_1000742603.jpg"
keywords: ["Palakkad News", "Attappadi News", "Kerala Crime News", "Bhavani River"]
---

# ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി

> **Lead Summary:** പാലക്കാട്: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി.

## Article Content

പാലക്കാട്: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി.

രണ്ട് ചാക്കുകളിലായി സ്ത്രീയുടെയും കുഞ്ഞിന്റെയും ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം.

പശുവിനെ മേയ്ക്കാൻ പോയവരാണ് പുഴയോരത്ത് ചാക്കുകൾ കണ്ടത്. സംശയം തോന്നിയതിനെ തുടർന്ന് ഇവർ പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഷോളയൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ആരുടെ മൃതദേഹമാണെന്ന് കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381391/woman-child-body-sacks-river)