---
title: "പലചരക്കുകടയിലും ക്ഷേത്രഭണ്ഡാരത്തിലും മോഷണം; സിസിടിവിയിൽ പതിഞ്ഞത് മൂവർ സംഘം"
english_title: "Theft At Grocery Shop And Temple In Tripunithura Near NSS College Three Member Gang Caught On CCTV"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381339/theft-grocery-shop-temple-ctv-visuals"
published_at: "2026-09-06T10:59:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9cfa3cdfb69_1000742088.jpg"
keywords: ["Tripunithura News", "Ernakulam Crime News", "Temple Theft Kerala", "Kerala Police"]
---

# പലചരക്കുകടയിലും ക്ഷേത്രഭണ്ഡാരത്തിലും മോഷണം; സിസിടിവിയിൽ പതിഞ്ഞത് മൂവർ സംഘം

> **Lead Summary:** തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ എൻഎസ്എസ് കോളേജിന് സമീപത്തെ പലചരക്കുകടയിൽ മോഷണം നടത്തിയ സംഘം സമീപത്തെ ക്ഷേത്ര ഭണ്ഡാരവും കവർന്നു.

## Article Content

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ എൻഎസ്എസ് കോളേജിന് സമീപത്തെ പലചരക്കുകടയിൽ മോഷണം നടത്തിയ സംഘം സമീപത്തെ ക്ഷേത്ര ഭണ്ഡാരവും കവർന്നു.

ശനിയാഴ്ച പുലർച്ചെയാണ് സംഭവം. എം പി രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള കടയുടെ പൂട്ട് തകർത്താണ് റഫ്രിജറേറ്ററിൽ ഉണ്ടായിരുന്ന ശീതളപാനീയങ്ങൾ മോഷ്ടാക്കൾ എടുത്തുകൊണ്ടുപോയത്. കടയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ ഭണ്ഡാരവും ഇതേ സംഘം തകർത്ത് പണം കവർന്നിട്ടുണ്ട്.

കവർച്ച നടത്തുന്ന മൂവർ സംഘത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മുഖങ്ങൾ വ്യക്തമല്ല. സ്കൂട്ടറിൽ എത്തിയ മൂന്നംഗ സംഘമാണ് കവർച്ച നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിൽ കടയുടമയും ക്ഷേത്ര ഭാരവാഹികളും തൃപ്പൂണിത്തുറ ഹിൽ പാലസ് പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381339/theft-grocery-shop-temple-ctv-visuals)