---
title: "ഇലഞ്ഞിയിൽ ഓട്ടോ ഡ്രൈവറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Auto Driver Found Dead Inside House At Elanji Perumbadavu Police Investigation Underway"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381201/auto-driver-found-dead-elanji-perumbadavu"
published_at: "2026-09-05T10:56:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ba8d77701f_1000740916.jpg"
keywords: []
---

# ഇലഞ്ഞിയിൽ ഓട്ടോ ഡ്രൈവറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** ഇലഞ്ഞി: ഇലഞ്ഞി പഞ്ചായത്തിലെ പെരുമ്പടവത്ത് ഓട്ടോറിക്ഷ ഡ്രൈവറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇലഞ്ഞി അന്ത്യാലിൽ ഓട്ടോറിക്ഷ ഓടിക്കുന്ന പെരുമ്പടവം ചിറക്കൽ കുന്നേൽ സി ജയപ്രകാശ് ആണ് മരിച്ചത്.

## Article Content

ഇലഞ്ഞി: ഇലഞ്ഞി പഞ്ചായത്തിലെ പെരുമ്പടവത്ത് ഓട്ടോറിക്ഷ ഡ്രൈവറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇലഞ്ഞി അന്ത്യാലിൽ ഓട്ടോറിക്ഷ ഓടിക്കുന്ന പെരുമ്പടവം ചിറക്കൽ കുന്നേൽ സി ജയപ്രകാശ് ആണ് മരിച്ചത്.

ഒറ്റയ്ക്കായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. രണ്ടു ദിവസമായി ആളെ കാണാനില്ലാത്തതിനാൽ സുഹൃത്തുക്കൾ അന്വേഷിച്ചു ചെന്നപ്പോഴാണ് വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ഭാര്യ: ഉഷ. മക്കൾ: നീനു, അനു. മരുമക്കൾ: അജിത്, ശരത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381201/auto-driver-found-dead-elanji-perumbadavu)