---
title: "ഡിവൈഡറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി 24 പേർക്ക് പരിക്ക്"
english_title: "Private Bus Hits Divider At Kumbalam Toll Plaza 24 Injured Shifted To VPS Lakeshore Hospital"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381184/private-bus-accident-toll-plaza-24-injured"
published_at: "2026-09-05T09:38:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9b95df27964_1000740799.jpg"
keywords: ["Kochi News", "Kumbalam Toll Plaza", "Bus Accident", "Ernakulam Accident"]
---

# ഡിവൈഡറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി 24 പേർക്ക് പരിക്ക്

> **Lead Summary:** കൊച്ചി: കുമ്പളം ടോൾപ്ലാസയിലെ ഡിവൈഡറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി 24 പേർക്ക് പരിക്കേറ്റു. 17 സ്ത്രീകളെയും 7 പുരുഷന്മാരെയും കൊച്ചി വിപിഎസ് ലേക്ക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 7.45 ഓടെയായിരുന്നു സംഭവം. എരമല്ലൂർ-കലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

## Article Content

കൊച്ചി: കുമ്പളം ടോൾപ്ലാസയിലെ ഡിവൈഡറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി 24 പേർക്ക് പരിക്കേറ്റു. 17 സ്ത്രീകളെയും 7 പുരുഷന്മാരെയും കൊച്ചി വിപിഎസ് ലേക്ക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 7.45 ഓടെയായിരുന്നു സംഭവം. എരമല്ലൂർ-കലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

എരമല്ലൂരിൽ നിന്ന് കലൂരിലേക്ക് പോകുംവഴിയായിരുന്നു അപകടം. ബസ് ടോൾപ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയതോടെ ബസിനുള്ളിൽ തെറിച്ചുവീണ യാത്രക്കാർക്ക് പരിക്കേൽക്കുകയായിരുന്നു. തലയിലും മുഖത്തും തോളിലും കൈകാലുകളിലും ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.

നാട്ടുകാരും സമീപത്തുണ്ടായിരുന്നവരും ചേർന്ന് മറ്റൊരു ബസിലും ആംബുലൻസുകളിലും മറ്റ് വാഹനങ്ങളിലുമായാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381184/private-bus-accident-toll-plaza-24-injured)