---
title: "ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു"
english_title: "Car Overturns Near Koonamthai In Kalamassery National Highway No Casualties Reported"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381182/car-overturns-national-highway"
published_at: "2026-09-05T09:35:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9b9509c8473_1000740712.jpg"
keywords: ["Kalamassery News", "Car Accident", "Kochi Accident", "National Highway"]
---

# ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു

> **Lead Summary:** കളമശേരി: ദേശീയപാതയിൽ കൂനംതൈയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ രണ്ടിനായിരുന്നു അപകടം.

## Article Content

കളമശേരി: ദേശീയപാതയിൽ കൂനംതൈയ്ക്ക് സമീപം നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ രണ്ടിനായിരുന്നു അപകടം.

റോഡരികിലെ മെട്രോ നടപ്പാതയിലേക്ക് ഇടിച്ചുകയറിയ കാർ പാതയുടെ വേലിയും തൂണുകളും തകർത്താണ് മറിഞ്ഞത്. കാർ എറണാകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. അപകട സമയത്ത് വാഹനത്തിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.

അപകടത്തിൽ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ഡ്രൈവറുടെ പരിക്കിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381182/car-overturns-national-highway)