---
title: "വീട്ടുമുറ്റത്തേക്ക് ശുചിമുറി മാലിന്യം തള്ളി; പരാതി നൽകി വീട്ടുകാർ"
english_title: "Septic Waste Dumped Into House Compound In Palluruthy Residents File Complaint"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381180/septic-waste-dumped-house-compound"
published_at: "2026-09-05T09:32:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9b94618710e_1000740714.jpg"
keywords: ["Palluruthy News", "Kochi Corporation", "Waste Dumping", "Kochi News"]
---

# വീട്ടുമുറ്റത്തേക്ക് ശുചിമുറി മാലിന്യം തള്ളി; പരാതി നൽകി വീട്ടുകാർ

> **Lead Summary:** പള്ളുരുത്തി: പള്ളുരുത്തിയിൽ റോഡരികിലുള്ള വീടിന്റെ മുറ്റത്തേക്ക് ശുചിമുറി മാലിന്യം തള്ളി. പള്ളുരുത്തി 40 അടി റോഡിന് സമീപം താമസിക്കുന്ന നടരാജ് ഭവനിൽ ടി എൻ വേണുഗോപാലന്റെ വീടിന്റെ മതിൽക്കെട്ടിനകത്തേക്കാണ് മാലിന്യം തള്ളിയത്.

## Article Content

പള്ളുരുത്തി: പള്ളുരുത്തിയിൽ റോഡരികിലുള്ള വീടിന്റെ മുറ്റത്തേക്ക് ശുചിമുറി മാലിന്യം തള്ളി. പള്ളുരുത്തി 40 അടി റോഡിന് സമീപം താമസിക്കുന്ന നടരാജ് ഭവനിൽ ടി എൻ വേണുഗോപാലന്റെ വീടിന്റെ മതിൽക്കെട്ടിനകത്തേക്കാണ് മാലിന്യം തള്ളിയത്.

വ്യാഴാഴ്ച പുലർച്ചെയാണ് വീട്ടുമുറ്റത്ത് ശുചിമുറി മാലിന്യം കണ്ടത്. കുടിവെള്ള ടാങ്കിനോട് ചേർന്നാണ് മാലിന്യം തള്ളിയത്. ടാങ്കർ ലോറിയിൽ കൊണ്ടുവന്ന മാലിന്യമാണ് തള്ളിയതെന്ന് കരുതപ്പെടുന്നു. മുറ്റം നിറയെ മലിനജലം ഒഴുകിപ്പരന്ന നിലയിലാണ്.

സംഭവത്തെ തുടർന്ന് ദുർഗന്ധം കാരണം വീട്ടിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് വീട്ടുകാർ പറഞ്ഞു. ഇത് സംബന്ധിച്ച് കൊച്ചി കോർപ്പറേഷന്റെ ഹെൽത്ത് വിഭാഗത്തിലും പോലീസിലും പരാതി നൽകിയതായി വേണുഗോപാലൻ പറഞ്ഞു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381180/septic-waste-dumped-house-compound)