---
title: "എറണാകുളത്ത് സ്കൂട്ടർ യാത്രികൻ തോട്ടിലേക്ക് വീണു; ഓട്ടോ ഡ്രൈവറുടെ സമയോചിത ഇടപെടൽ രക്ഷയായി"
english_title: "Scooter Rider Falls Into Canal In Kochi Vennala Rescued By Auto Driver And Locals"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381179/scooter-rider-falls-canal-kochi-rescued"
published_at: "2026-09-05T09:28:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9b9394720ee_1000740716.jpg"
keywords: ["Kochi News", "Vennala", "Road Accident", "Fire And Rescue", "Kerala News"]
---

# എറണാകുളത്ത് സ്കൂട്ടർ യാത്രികൻ തോട്ടിലേക്ക് വീണു; ഓട്ടോ ഡ്രൈവറുടെ സമയോചിത ഇടപെടൽ രക്ഷയായി

> **Lead Summary:** കൊച്ചി: സ്കൂട്ടർ യാത്രികൻ തോട്ടിലേക്ക് വീണു. കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ മാർട്ടിനാണ് വെണ്ണല പുതിയറോഡിന് സമീപം കരീത്തോട്ടിലേക്ക് സ്കൂട്ടറുമായി വീണത്. പരിക്കില്ല.

## Article Content

കൊച്ചി: സ്കൂട്ടർ യാത്രികൻ തോട്ടിലേക്ക് വീണു. കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ മാർട്ടിനാണ് വെണ്ണല പുതിയറോഡിന് സമീപം കരീത്തോട്ടിലേക്ക് സ്കൂട്ടറുമായി വീണത്. പരിക്കില്ല.

വെള്ളിയാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു അപകടം. ജോലി കഴിഞ്ഞ് വെണ്ണലയിലുള്ള വീട്ടിലേക്ക് പോകവെ മാർട്ടിൻ ഉറങ്ങിപ്പോകുകയും സ്കൂട്ടർ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിക്കും മതിലിനും ഇടയിലുള്ള ഭാഗത്ത് തോട്ടിലേക്ക് വീഴുകയുമായിരുന്നു.

അതുവഴി പോയ ഓട്ടോ ഡ്രൈവർ തോട്ടിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ട് നോക്കിയപ്പോഴാണ് മാർട്ടിനെ കാണുന്നത്. ഉടൻ അടുത്ത ജംഗ്ഷനിൽ നിന്നും ആളുകളെ വിളിച്ച് മാർട്ടിനെ തോട്ടിൽ നിന്ന് കയറ്റി. തുടർന്ന് തൃക്കാക്കരയിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് വടം ഉപയോഗിച്ച് സ്കൂട്ടർ വലിച്ചു കയറ്റിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381179/scooter-rider-falls-canal-kochi-rescued)