---
title: "പിറവം ആറ്റുതീരം പാർക്കിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു"
english_title: "Moving Car Catches Fire Near Attutheera Park In Piravom No Injuries Reported"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381169/car-catches-fire-piravom-attutheeram-park"
published_at: "2026-09-05T07:54:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9b7d87035b9_1000740710.jpg"
keywords: []
---

# പിറവം ആറ്റുതീരം പാർക്കിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

> **Lead Summary:** പിറവം: പിറവം ആറ്റുതീരം പാർക്കിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വെള്ളിയാഴ്ച രാവിലെ 6.30നായിരുന്നു സംഭവം. വിവരമറിഞ്ഞ് പിറവം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു.

## Article Content

പിറവം: പിറവം ആറ്റുതീരം പാർക്കിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വെള്ളിയാഴ്ച രാവിലെ 6.30നായിരുന്നു സംഭവം. വിവരമറിഞ്ഞ് പിറവം അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു.

മേവെള്ളൂർ സ്വദേശി അനുരാജിന്റെ മാരുതി ആൾട്ടോ കാറിനാണ് തീപിടിച്ചത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. മറ്റൊരു കാറിലെ യാത്രക്കാരനാണ് പുക ഉയരുന്ന വിവരം ഡ്രൈവറെ അറിയിച്ചത്. തുടർന്ന് യാത്രക്കാർ ഉടൻ തന്നെ കാറിൽ നിന്ന് പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. കത്തിയ കാർ റോഡരികിലേക്ക് മാറ്റിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381169/car-catches-fire-piravom-attutheeram-park)