---
title: "ദാരുണാപകടം; നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം"
english_title: "Eight Dead After Car Hits Parked Lorry On NH 66 In Kaypamangalam Panambukunnu Thrissur"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381165/eight-dead-car-lorry-collision-"
published_at: "2026-09-05T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9b78613f71e_1000740661.jpg"
keywords: ["Thrissur News", "Road Accident", "NH 66", "Kaypamangalam", "Kerala Accident News"]
---

# ദാരുണാപകടം; നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം

> **Lead Summary:** തൃശ്ശൂർ: ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ അർദ്ധരാത്രി 12 മണിയോടെയായിരുന്നു അപകടം.

## Article Content

തൃശ്ശൂർ: ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിൽ എട്ട് പേർ മരിച്ചു. ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ അർദ്ധരാത്രി 12 മണിയോടെയായിരുന്നു അപകടം.

കാറിലുണ്ടായിരുന്ന എട്ട് പേരും മരിച്ചു. ഏഴ് പേർ അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മധുര രജിസ്ട്രേഷനിലുള്ള സെവൻ സീറ്റർ കാറാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവർ തമിഴ്‌നാട് സ്വദേശികളായ വിദ്യാർത്ഥികളാണെന്നാണ് പ്രാഥമിക നിഗമനം. ദിണ്ടിഗലിലെ പി.എസ്.എൻ.എ. എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയുടെ ഐഡി കാർഡ് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.

ഗുരുവായൂർ ഭാഗത്ത് നിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു കാർ. ഇതേ ദിശയിൽ, പാതയിൽ പണി പുരോഗമിക്കുന്നിടത്ത് അനധികൃതമായി നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറിയെന്നാണ് വിവരം.

നാട്ടുകാരും അഗ്നിരക്ഷാ സേനയും പോലീസും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് കാറിൽ നിന്ന് യുവാക്കളെ പുറത്തെടുത്തത്. അഗ്നിരക്ഷാ സേന എത്തിയശേഷം കാർ വെട്ടിപ്പൊളിച്ചാണ് രണ്ട് പേരെ പുറത്തെടുക്കാൻ കഴിഞ്ഞത്. എട്ട് മൃതദേഹങ്ങളും തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381165/eight-dead-car-lorry-collision-)