---
title: "യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Woman Found Dead At Home In Poovachal Mulamoodu Police Investigation Underway"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381093/woman-found-dead"
published_at: "2026-09-04T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a73576d068_1000739994.jpg"
keywords: ["Thiruvananthapuram News", "Poovachal", "Kerala News", "Police Investigation"]
---

# യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** തിരുവനന്തപുരം: പൂവച്ചൽ മുളമൂട് സ്വദേശിനിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുളമൂട് സ്വദേശിനി അഞ്ജന യെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

തിരുവനന്തപുരം: പൂവച്ചൽ മുളമൂട് സ്വദേശിനിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുളമൂട് സ്വദേശിനി അഞ്ജന യെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

യുകെയിൽ ഉപരിപഠനത്തിന് വിസ ലഭിക്കാത്തതിന്റെ വിഷമത്തെ തുടർന്നാണ് അഞ്ജന ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

_മാനസിക പ്രയാസം അനുഭവിക്കുന്നവർ സഹായം തേടുക: ടെലി മനസ് ഹെൽപ്പ് ലൈൻ - 1800 599 0019, ഡി-ശ (Disha) - 1056_

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381093/woman-found-dead)