---
title: "വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; വായനശാലയിലേക്ക് ഇടിച്ചുകയറി പിക്കപ്പ് വാൻ"
english_title: "Vehicles Collide Near Petrol Pump In Aluva Kadungallur Pickup Van Crashes Into Library Building"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381050/vehicles-collide-pickup-van-crash"
published_at: "2026-09-04T08:41:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9a370a9bf8f_1000739604.jpg"
keywords: ["Aluva News", "Kadungallur", "Road Accident", "Ernakulam Accident", "Kerala Police"]
---

# വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; വായനശാലയിലേക്ക് ഇടിച്ചുകയറി പിക്കപ്പ് വാൻ

> **Lead Summary:** ആലുവ: ആലുവ കിഴക്കേ കടുങ്ങല്ലൂർ പെട്രോൾ പമ്പിനു സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും കാറുകളുമാണ് കൂട്ടിയിടിച്ചത്. വ്യാഴാഴ്ച പകൽ 3.30നായിരുന്നു അപകടം.

## Article Content

ആലുവ: ആലുവ കിഴക്കേ കടുങ്ങല്ലൂർ പെട്രോൾ പമ്പിനു സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ആലുവ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും കാറുകളുമാണ് കൂട്ടിയിടിച്ചത്. വ്യാഴാഴ്ച പകൽ 3.30നായിരുന്നു അപകടം.

നിയന്ത്രണം വിട്ട പിക്കപ്പ് വാൻ തൊട്ടുമുന്നിൽ സഞ്ചരിച്ചിരുന്ന കാറിന് പിന്നിൽ ശക്തമായി ഇടിച്ചാണ് അപകടം തുടങ്ങിയത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ കാർ പെട്രോൾ പമ്പിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ ഇന്നോവ കാറിൽ ഇടിച്ചു.

കൂട്ടയിടിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ തൊട്ടടുത്ത വായനശാല കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. പതിവായി ആളുകൾ വാഹനം കാത്തുനിൽക്കുന്ന സ്ഥലത്തായിരുന്നു അപകടം. എന്നാൽ, അപകട സമയത്ത് ആളുകൾ ഉണ്ടാകാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

സംഭവത്തെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. പോലീസും നാട്ടുകാരും ചേർന്ന് വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി രക്ഷാപ്രവർത്തനങ്ങൾ നടത്തി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തിൽ നിസാര പരിക്കേറ്റ കാർ ഡ്രൈവർ റോബിൻ തോമസ് ആലുവ കാരോത്തുകുഴി ആശുപത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381050/vehicles-collide-pickup-van-crash)