---
title: "ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി ;പിന്നാലെ അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകന്റെ പ്രതികാരം"
english_title: "Man Punctures Mother In Law Car Tyre After Wife Files Divorce Case In Kannur Pilathara CCTV Out"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381034/man-punctures-car-tyre-divorce-case"
published_at: "2026-09-03T23:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a99b55f5f249_1000739214.png"
keywords: ["Kannur News", "Pilathara", "Crime News", "Car Tyre Puncture", "Pariyaram Police"]
---

# ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി ;പിന്നാലെ അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകന്റെ പ്രതികാരം

> **Lead Summary:** കണ്ണൂർ: ഭാര്യ വിവാഹമോചനത്തിന് കേസ് നൽകിയതിന് പിന്നാലെ അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകന്റെ പ്രതികാരം. കണ്ണൂർ പരിയാരം പിലാത്തറയിലാണ് സംഭവം.

## Article Content

കണ്ണൂർ: ഭാര്യ വിവാഹമോചനത്തിന് കേസ് നൽകിയതിന് പിന്നാലെ അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകന്റെ പ്രതികാരം. കണ്ണൂർ പരിയാരം പിലാത്തറയിലാണ് സംഭവം.

പെരുന്തട്ട സ്വദേശിനി ലീന സുകുമാരന്റെ കാറാണ് അഞ്ചാംപീടിക ചിറക്കുറ്റി സ്വദേശിയായ ദീപക്ക് കുത്തിക്കീറിയത്. പിലാത്തറ റോയൽ കോംപ്ലക്സിൽ സെപ്റ്റംബർ ഒന്നിന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. പാർക്കിംഗിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ടയർ കുത്തിക്കീറുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഹെൽമെറ്റും മഞ്ഞ നിറത്തിലുള്ള റെയിൻകോട്ടും ധരിച്ചെത്തിയാണ് ദീപക്ക് കാറിന്റെ ടയർ കുത്തിക്കീറിയത്. ഭാര്യ ആര്യ വിവാഹമോചനത്തിന് കേസ് നൽകിയതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

സംഭവത്തിൽ കാറുടമ പരിയാരം പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തു. നഷ്ടപരിഹാരമായി 20,000 രൂപ വേണമെന്നാണ് ഉടമ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381034/man-punctures-car-tyre-divorce-case)