---
title: "കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം"
english_title: "College Student Dies After Fall From Hostel Building In Maharashtra Satara Police Probe On"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381033/college-student-death-hostel"
published_at: "2026-09-03T23:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a99b3f804cae_1000739211.png"
keywords: ["Maharashtra News", "Satara", "College Student Death", "Hostel", "Yashwantrao Chavan Science College"]
---

# കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

> **Lead Summary:** മുംബൈ: മഹാരാഷ്ട്ര സത്താറയിലെ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർത്ഥിനി മരിച്ചു. യശ്വന്ത്റാവു ചൗഹാൻ സയൻസ് കോളേജിലെ രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനി സൃഷ്ടി ഭാനുദാസ് ആണ് മരിച്ചത്. ബുധൻ രാത്രിയായിരുന്നു സംഭവം.

## Article Content

മുംബൈ: മഹാരാഷ്ട്ര സത്താറയിലെ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർത്ഥിനി മരിച്ചു. യശ്വന്ത്റാവു ചൗഹാൻ സയൻസ് കോളേജിലെ രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനി സൃഷ്ടി ഭാനുദാസ് ആണ് മരിച്ചത്. ബുധൻ രാത്രിയായിരുന്നു സംഭവം.

ഹോസ്റ്റൽ മുറിയിൽ നിന്നും സൃഷ്ടിയുടെ കുറിപ്പ് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കുറിപ്പിലെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

ബുധനാഴ്ച രാത്രി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയ സൃഷ്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അടുത്തിടെ ഹോസ്റ്റലിലെ കുളിമുറിയിൽ ചില ചുവരെഴുത്തുകളുമായി ബന്ധപ്പെട്ട് പരാതി ഉയർന്നിരുന്നതായി റിപ്പോർട്ടുകളുണ്ട്. ചുമരുകളിൽ മോശം വാക്കുകൾ എഴുതിവെച്ചതായി കണ്ടതിനെ തുടർന്ന് അധികൃതർ വിഷയത്തിൽ അന്വേഷണം നടത്തുകയും ചില വിദ്യാർത്ഥിനികളോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. വിഷയത്തിൽ വിദ്യാർത്ഥിനികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്താൻ കോളേജ് അധികൃതർ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**

_മാനസിക പ്രയാസം അനുഭവിക്കുന്നവർ സഹായം തേടുക: ടെലി മനസ് ഹെൽപ്പ് ലൈൻ - 1800 599 0019, ഡി-ശ (Disha) - 1056_**

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381033/college-student-death-hostel)