---
title: "എറണാകുളത്ത് യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം നഗ്നമായ നിലയിൽ  "
english_title: "Woman Found Dead In Rented House In Angamaly Karukutty Murder Suspected Police Probe On"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/381004/woman-found-dead-rented-house"
published_at: "2026-09-03T17:56:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9968395b07a_1000738971.jpg"
keywords: ["Angamaly News", "Karukutty", "Crime News", "Woman Found Dead", "Kerala Police"]
---

# എറണാകുളത്ത് യുവതിയെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം നഗ്നമായ നിലയിൽ  

> **Lead Summary:** കൊച്ചി: അങ്കമാലി കറുകുറ്റിയിൽ വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം സ്വദേശിനിയും ലോട്ടറി കച്ചവടം നടത്തിയിരുന്നയാളുമായ ഫ്ലോറൻസി ആണ് മരിച്ചത്. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിനുള്ളിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.

## Article Content

കൊച്ചി: അങ്കമാലി കറുകുറ്റിയിൽ വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം സ്വദേശിനിയും ലോട്ടറി കച്ചവടം നടത്തിയിരുന്നയാളുമായ ഫ്ലോറൻസി ആണ് മരിച്ചത്. വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിനുള്ളിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് ഏകദേശം നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൊലപാതകമെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.

കഴിഞ്ഞ മൂന്ന് വർഷമായി പള്ളിയങ്ങാടിയിലെ പഴയ ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒരു ഭാഗം വാടകയ്ക്കെടുത്താണ് ഫ്ലോറൻസി താമസിച്ചിരുന്നത്. അങ്കമാലി, കറുകുറ്റി മേഖലകളിൽ ലോട്ടറി വിൽപ്പന നടത്തിയാണ് ഇവർ ഉപജീവനം നടത്തിയിരുന്നത്. ഒറ്റയ്ക്കായിരുന്നു താമസം.

സമീപവാസികളാണ് വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസും ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്തുന്നതിനായി ശാസ്ത്രീയ പരിശോധനകൾ പുരോഗമിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. യുവതിയുടെ താമസസ്ഥലത്തേക്കും തിരിച്ചുമുള്ള സഞ്ചാരവും സമീപകാലത്ത് ഇവരുമായി ബന്ധപ്പെട്ടിരുന്നവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. സമീപവാസികളിൽ നിന്നും പോലീസ് മൊഴിയെടുക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/381004/woman-found-dead-rented-house)