പുളിക്കമാലി ഗവ: ഹൈസ്കൂളിലെ പ്രഥമ പ്രധാനാധ്യാപിക കെ സരോജം ടീച്ചറെ ആദരിച്ചു

പുളിക്കമാലി ഗവ: ഹൈസ്കൂളിലെ പ്രഥമ പ്രധാനാധ്യാപിക കെ സരോജം ടീച്ചറെ ആദരിച്ചു
Oct 6, 2021 04:48 PM | By Piravom Editor

മുളന്തുരുത്തി: പുളിക്കമാലി ഗവ: ഹൈസ്കൂളിലെ പ്രഥമ പ്രധാനാധ്യാപിക കെ സരോജം ടീച്ചർക്ക് സഹാധ്യാപകരുടെയും പിടിഎ യുടെയും ആദരവ്. പുളിക്കമാലി സ്കൂളിനെ ഹൈസ്കൂളാക്കി ഉയർത്തിയതിന് ശേഷമുള്ള പ്രഥമ പ്രധാനാധ്യപികയായിരിന്ന കെ സരോജം ടീച്ചറെ മുൻ സഹാധ്യാപകരും പിടിഎ ഭാരവാഹികളും തൃപ്പുണിത്തുറയിലെ വസതിയിലെത്തി ആദരിച്ചു.

ഗാന്ധി പീസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ, മനുഷ്യാവകാശ പ്രവർത്തക, പെൻഷനേഴ്സ് യൂണിയൻ ഭാരവാഹി എന്നീ നിലകളിലെല്ലാം തൻ്റെതായ വ്യക്തിമുദ്ര പതിപ്പിച്ച അപൂർവ്വ വ്യക്തിത്വമായിരിന്നു കെ. സരോജം ടീച്ചർ.

മുൻ അധ്യാപകരായ ഏശായാ പോൾ കെ, ഐ.ടി. മത്തായി, വി.എൻ കേശവൻ, പിടിഎ പ്രസിഡൻ്റ് സുരേഷ് എ എ ,സ്റ്റാഫ് സെക്രട്ടറി പി ടി മോഹനൻ മാഷ്, പൂർവ്വ വിദ്യാർത്ഥിയും മുൻ മുളന്തുരുത്തി ഗ്രാമപഞ്ചായത്തംഗവുമായ കെ.കെ പ്രദീപ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ടീച്ചറുടെ വസതിയിലെത്തി ആദരവറിയിച്ചത്

Pulikamali Govt: K Sarojam honors first high school teacher

Next TV

Related Stories
Top Stories