---
title: "ലോക നാളികേര ദിനം: പിറവത്ത് ശാസ്ത്രീയ നാളികേര കൃഷി ക്ലാസ് സംഘടിപ്പിച്ചു"
english_title: "World Coconut Day Scientific Coconut Farming Class Organized At Piravom Krishibhavan"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380951/coconut-farming-class-piravom-world-coconut-day"
published_at: "2026-09-03T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a991f47ba59f_1000738748.jpg"
keywords: []
---

# ലോക നാളികേര ദിനം: പിറവത്ത് ശാസ്ത്രീയ നാളികേര കൃഷി ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** പിറവം: ലോക നാളികേര ദിനത്തോടനുബന്ധിച്ച് പിറവം കൃഷിഭവനും വിള പരിപാലന ക്ലിനിക്കും സംയുക്തമായി സംഘടിപ്പിച്ച ശാസ്ത്രീയ നാളികേര കൃഷി ക്ലാസ് സെപ്റ്റംബർ 2ന് പിറവം കൃഷിഭവനിൽ നടന്നു.

## Article Content

പിറവം: ലോക നാളികേര ദിനത്തോടനുബന്ധിച്ച് പിറവം കൃഷിഭവനും വിള പരിപാലന ക്ലിനിക്കും സംയുക്തമായി സംഘടിപ്പിച്ച ശാസ്ത്രീയ നാളികേര കൃഷി ക്ലാസ് സെപ്റ്റംബർ 2ന് പിറവം കൃഷിഭവനിൽ നടന്നു.

തെങ്ങ് കൃഷിയുമായി ബന്ധപ്പെട്ട വിവിധ സർക്കാർ പദ്ധതികൾ, സബ്‌സിഡികൾ, രോഗ-കീട നിയന്ത്രണ മാർഗങ്ങൾ എന്നിവയെക്കുറിച്ച് കർഷകർക്ക് ബോധവൽക്കരണം നൽകുന്നതിനായാണ് ക്ലാസ് സംഘടിപ്പിച്ചത്.

കൃഷി ഓഫീസർ ശീതൾ ബാബു പോൾ ക്ലാസിന് നേതൃത്വം നൽകി. തെങ്ങിനെ ബാധിക്കുന്ന വിവിധ രോഗങ്ങളും കീടങ്ങളും അവയുടെ ശാസ്ത്രീയ നിയന്ത്രണ മാർഗങ്ങളും വളപ്രയോഗവും ശാസ്ത്രീയ കൃഷിരീതികളും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കർഷകർക്ക് പ്രായോഗിക നിർദേശങ്ങൾ നൽകി.

നിരവധി കർഷകർ പരിപാടിയിൽ പങ്കെടുത്തു. കർഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും തെങ്ങിന്റെ രോഗ-കീടബാധകളുമായി ബന്ധപ്പെട്ട ഫോട്ടോകളും സാമ്പിളുകളും പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380951/coconut-farming-class-piravom-world-coconut-day)