---
title: "മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്"
english_title: "Two Youths Killed As Stolen Bike Meets With Accident In Alappuzha One Critically Injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380940/stolen-bike-accident-two-killed-alappuzha-kaichundimukku"
published_at: "2026-09-03T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a99086e80844_1000738614.jpg"
keywords: ["Alappuzha News", "Bike Accident", "Stolen Bike", "Youths Killed", "Kerala Crime News"]
---

# മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്

> **Lead Summary:** ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ആലപ്പുഴ കൈചൂണ്ടിമുക്കിലായിരുന്നു അപകടം. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.

## Article Content

ആലപ്പുഴ: മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ആലപ്പുഴ കൈചൂണ്ടിമുക്കിലായിരുന്നു അപകടം. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.

ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരും 25 വയസ്സിൽ താഴെയുള്ളവരാണെന്ന് പോലീസ് അറിയിച്ചു. അപകടത്തിൽ രണ്ട് പേർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നാമനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റേതെങ്കിലും വാഹനത്തിൽ ഇടിച്ചാണോ അതോ ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞാണോ അപകടം ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണ്.

അതേസമയം അപകടത്തിൽപ്പെട്ട ബൈക്ക് മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി. ബൈക്കിന്റെ യഥാർത്ഥ ഉടമയുമായി പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ബൈക്ക് മറ്റൊരാളുടെ കൈവശമായിരുന്നുവെന്നാണ് ഉടമ പോലീസിനോട് പറഞ്ഞത്. ബൈക്ക് എപ്പോഴാണ് മോഷണം പോയതെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380940/stolen-bike-accident-two-killed-alappuzha-kaichundimukku)