---
title: "വീട്ടിൽ കറി ഉണ്ടാക്കാത്തതിനെ ചൊല്ലിയുള്ള തർക്കം; ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി"
english_title: "Woman Stabbed To Death Allegedly By Husband In Malappuram Vandoor Husband In Custody"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380898/woman-killed-husband-custody"
published_at: "2026-09-02T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51ce1b5e5a6_CRIME.jpg"
keywords: ["Malappuram News", "Crime News", "Murder Case", "Domestic Violence", "Vandoor"]
---

# വീട്ടിൽ കറി ഉണ്ടാക്കാത്തതിനെ ചൊല്ലിയുള്ള തർക്കം; ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി

> **Lead Summary:** മലപ്പുറം: (piravomnews. iവീട്ടിൽ കറി ഉണ്ടാക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയതായി പരാതി. വണ്ടൂർ കാപ്പിൽ പാറശ്ശേരി സ്വദേശിനി ഫസീല ആണ് കൊല്ലപ്പെട്ടത്.

## Article Content

മലപ്പുറം: (piravomnews. iവീട്ടിൽ കറി ഉണ്ടാക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തിയതായി പരാതി. വണ്ടൂർ കാപ്പിൽ പാറശ്ശേരി സ്വദേശിനി ഫസീല ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ ഭർത്താവ് കുന്നുമ്മൽ റഷീദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം.

ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ കറി ഉണ്ടാക്കിയിരുന്നില്ലെന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് റഷീദ് കത്തി ഉപയോഗിച്ച് ഫസീലയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ഗുരുതരമായി പരിക്കേറ്റ ഫസീലയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റഷീദ് വീട്ടിൽ നിരന്തരം പ്രശ്നങ്ങളും വഴക്കുകളും ഉണ്ടാക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

കസ്റ്റഡിയിലെടുത്ത പ്രതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380898/woman-killed-husband-custody)