---
title: "പിറവത്ത് ബുള്ളറ്റിന് തീപിടിച്ചു; അപകടം ഒഴിവാക്കി അഗ്നിരക്ഷാസേന"
english_title: "Royal Enfield Bullet Catches Fire In Piravom Ramamangalam Fire Force Douse Flames"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380896/bullet-catches-fire-piravom-ramamangalam-fire-force"
published_at: "2026-09-02T20:35:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a983cfe1abc5_1000738126.jpg"
keywords: ["Piravom News", "Bullet Fire", "Fire Force", "Ramamangalam", "Bike Fire Accident"]
---

# പിറവത്ത് ബുള്ളറ്റിന് തീപിടിച്ചു; അപകടം ഒഴിവാക്കി അഗ്നിരക്ഷാസേന

> **Lead Summary:** പിറവം: രാമമംഗലം കടവിൽ എൻഫീൽഡ് ബുള്ളറ്റിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം.

## Article Content

പിറവം: രാമമംഗലം കടവിൽ എൻഫീൽഡ് ബുള്ളറ്റിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം.

തീപിടുത്തം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ എ.കെ. പ്രഫുലിന്റെ നേതൃത്വത്തിൽ പിറവത്തുനിന്ന് അഗ്നിരക്ഷാസേന സംഘം ഉടൻ സ്ഥലത്തെത്തി. തീപിടിച്ച് കത്തിക്കൊണ്ടിരുന്ന ബുള്ളറ്റിലെ തീ വെള്ളം പമ്പ് ചെയ്ത് പൂർണമായും അണച്ച് അപകടാവസ്ഥ ഒഴിവാക്കി.

പാമ്പാക്കുട കുഴിക്കാട്ട് വീട്ടിൽ അമൽ രാജിന്റെ ഉടമസ്ഥതയിലുള്ള ബുള്ളറ്റാണ് കത്തി നശിച്ചത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. 

സംഭവത്തിൽ ആർക്കും പരിക്കില്ല. ബുള്ളറ്റ് പൂർണമായും കത്തി നശിച്ചു. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടൽ മൂലം വൻ അപകടമാണ് ഒഴിവായത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380896/bullet-catches-fire-piravom-ramamangalam-fire-force)