---
title: "പരമഭട്ടാരക ശ്രീമദ് വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 173-ാം ജയന്തി ആഘോഷിച്ചു"
english_title: "173rd Birth Anniversary Of Chattampi Swamikal Celebrated By Veliyanad NSS Karayogam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380866/chattampi-swamikal-jayanti-celebrated-veliyanad-nss-karayogam"
published_at: "2026-09-02T15:17:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97f0ce77ff1_1000737878.jpg"
keywords: []
---

# പരമഭട്ടാരക ശ്രീമദ് വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 173-ാം ജയന്തി ആഘോഷിച്ചു

> **Lead Summary:** വെളിയനാട്: പരമഭട്ടാരക ശ്രീമദ് വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികളുടെ 173-ാം ജയന്തി വെളിയനാട് 2205-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു.

## Article Content

വെളിയനാട്: പരമഭട്ടാരക ശ്രീമദ് വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികളുടെ 173-ാം ജയന്തി വെളിയനാട് 2205-ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു.

ജയന്തി ആഘോഷത്തിന്റെ ഭാഗമായി ചട്ടമ്പിസ്വാമികളുടെ ഛായാചിത്രത്തിനു മുമ്പിൽ ദീപം തെളിയിച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ചട്ടമ്പിസ്വാമികളുടെ ജീവിതവും ദർശനങ്ങളും പുതുതലമുറയ്ക്ക് പകർന്നുനൽകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ചടങ്ങിൽ സംസാരിച്ചു.

ചടങ്ങുകൾക്ക് കരയോഗം പ്രസിഡന്റ് എം. ആശിഷ്, സെക്രട്ടറി പ്രമോദ് സി. നായർ, ട്രഷറർ അശോക് സുമതി വിലാസം എന്നിവർ നേതൃത്വം നൽകി. കരയോഗ ഭാരവാഹികൾ, വനിതാ സമാജം അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380866/chattampi-swamikal-jayanti-celebrated-veliyanad-nss-karayogam)