---
title: "പിറവത്ത് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം ; നവീകരിച്ച പടവെട്ടിപ്പാലം ഗതാഗതത്തിന് തുറന്നു "
english_title: "Renovated Padavetti Bridge Opened For Traffic In Piravom After Decades"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380864/renovated-padavetti-bridge-opened-piravom"
published_at: "2026-09-02T15:11:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97efbb1dc2a_1000737874.jpg"
keywords: ["Piravom News", "Padavetti Bridge", "Road Renovation", "Ernakulam News", "Peruvamuzhi Road"]
---

# പിറവത്ത് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം ; നവീകരിച്ച പടവെട്ടിപ്പാലം ഗതാഗതത്തിന് തുറന്നു 

> **Lead Summary:** പിറവം: നവീകരിച്ച് വീതി കൂട്ടി നിർമ്മിച്ച പടവെട്ടിപ്പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് കുപ്പിക്കഴുത്ത് പോലെ ഗതാഗതക്കുരുക്കിന് കാരണമായിരുന്ന പാലം പൊളിച്ച് വീതി കൂട്ടി നിർമ്മിച്ചത്.

## Article Content

പിറവം: നവീകരിച്ച് വീതി കൂട്ടി നിർമ്മിച്ച പടവെട്ടിപ്പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് കുപ്പിക്കഴുത്ത് പോലെ ഗതാഗതക്കുരുക്കിന് കാരണമായിരുന്ന പാലം പൊളിച്ച് വീതി കൂട്ടി നിർമ്മിച്ചത്.

പെരുവ-പെരുവംമൂഴി റോഡ് നവീകരണത്തിന്റെ ഭാഗമായാണ് പാലത്തിന് ശാപമോക്ഷം ലഭിച്ചത്. ഇന്ന് രാവിലെയാണ് പാലം ഗതാഗതത്തിന് തുറന്നു നൽകിയത്. ഇതോടെ ഈ റൂട്ടിൽ യാത്ര ചെയ്യുന്ന നൂറുകണക്കിന് വാഹനങ്ങൾക്കും യാത്രക്കാർക്കും ആശ്വാസമായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380864/renovated-padavetti-bridge-opened-piravom)