---
title: "ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിൽ തീപിടിത്തം; വൻ ദുരന്തം ഒഴിവായി"
english_title: "Fire Breaks Out In Private Bus Parked At Triprayar Bus Stand"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380621/fire-breaks-out-private-bus-bus-stand"
published_at: "2026-09-01T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9638d46f29d_1000736537.jpg"
keywords: ["Triprayar", "Bus Fire", "Thrissur News", "Private Bus", "Kerala News"]
---

# ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിൽ തീപിടിത്തം; വൻ ദുരന്തം ഒഴിവായി

> **Lead Summary:** നാട്ടിക: തൃശൂർ തൃപ്രയാർ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ നിന്ന് തീയും പുകയും ഉയർന്നു. തിങ്കൾ രാത്രി 10.45 ഓടെയാണ് സംഭവം.

## Article Content

നാട്ടിക: തൃശൂർ തൃപ്രയാർ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ നിന്ന് തീയും പുകയും ഉയർന്നു. തിങ്കൾ രാത്രി 10.45 ഓടെയാണ് സംഭവം.

ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസിൽ നിന്ന് പെട്ടെന്ന് പുക ഉയരുന്നത് കണ്ടതോടെ ബസ് ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും പരിഭ്രാന്തരായി. ഉടൻ തന്നെ ഇവർ ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു.

ബസിനുള്ളിലെ വയറിങ്ങിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിൽ ആളുകളില്ലാതിരുന്നതും പുക ഉയരുന്നത് പെട്ടെന്ന് ശ്രദ്ധയിൽപ്പെട്ടതും കാരണം വൻ ദുരന്തം ഒഴിവായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380621/fire-breaks-out-private-bus-bus-stand)