---
title: "കോട്ടയത്ത് വീട് കുത്തിത്തുറന്ന് മോഷണം ; 23 പവൻ സ്വർണം കവർന്നു"
english_title: "23 Pavan Gold Stolen After Breaking Into House In Kottayam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/380539/23-pavan-gold-stolen-kottayam-house-break-in"
published_at: "2026-08-31T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a952cbc01f65_1000735869.jpg"
keywords: ["Kottayam", "Gold Theft", "House Break In", "Kerala Crime News", "Pallikkathode Police"]
---

# കോട്ടയത്ത് വീട് കുത്തിത്തുറന്ന് മോഷണം ; 23 പവൻ സ്വർണം കവർന്നു

> **Lead Summary:** കോട്ടയം: കോട്ടയത്ത് വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണം കവർന്നു. പൂവത്തിളപ്പ് സ്വദേശിയായ എബ്രഹാമിന്റെ വീട്ടിലാണ് മോഷണം നടന്നത്.

## Article Content

കോട്ടയം: കോട്ടയത്ത് വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണം കവർന്നു. പൂവത്തിളപ്പ് സ്വദേശിയായ എബ്രഹാമിന്റെ വീട്ടിലാണ് മോഷണം നടന്നത്.

എബ്രഹാം ആശുപത്രിയിലും മക്കൾ കുടുംബ സുഹൃത്തിനെ വിമാനത്താവളത്തിൽ കൊണ്ടുവിടാനും പോയിരുന്ന സമയത്താണ് മോഷണം നടന്നത്. വീട്ടിൽ ആളില്ലെന്ന് മനസ്സിലാക്കിയ മോഷ്ടാക്കൾ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന 23 പവൻ സ്വർണാഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്.

വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ തന്നെ പള്ളിക്കത്തോട് പോലീസിൽ പരാതി നൽകുകയായിരുന്നു.

സംഭവത്തിൽ പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. പ്രദേശത്തെ കഞ്ചാവ്, മോഷണ കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/380539/23-pavan-gold-stolen-kottayam-house-break-in)